പ്രസവാവധി എട്ടു മാസമാക്കാൻ കേന്ദ്രതീരുമാനം; നടപടികൾ ആരംഭിച്ചു

ദില്ലി: വനിതാ ജീവനക്കാർക്ക് പ്രസവാവധി എട്ടു മാസമാക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിർദ്ദേശം പ്രകാരം ഇതുസംബന്ധിച്ച ശുപാർശ തയ്യാറാക്കി. നിലവിലുള്ള 180 ദിവസത്തെ പ്രസവാവധിയാണ് 240 ദിവസമായിട്ടാണ് വർധിപ്പിക്കുക. പ്രസവത്തിന് മുൻപ് ഒരു മാസവും പ്രസവശേഷം ഏഴു മാസവും ആനുകൂല്യങ്ങളോട് അവധി നൽകണമെന്നാണ് ശുപാർശ.

സംഘടിത, അസംഘടിത തൊഴിൽ മേഖലയിലെ ജീവനക്കാർക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിലാകണം ഇത് നടപ്പിലാക്കേണ്ടതെന്നും മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അനുകൂല പ്രതികരണമാണ് ഇക്കാര്യത്തിലുണ്ടായതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

പ്രസവാവധി സംബന്ധിച്ച് വനിത സംഘടനകൾ മോഡിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് തീരുമാനം. നിലവിലുള്ള അവധിക്ക് പുറമേ ശമ്പളരഹിത അവധി രണ്ട് മാസത്തേയ്ക്ക് അനുവദിക്കണമെന്ന ആവശ്യമാണ് വനിത സംഘടനകൾ ഉന്നയിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News