കൊച്ചി മെട്രോയുടെ കോച്ചുകൾ നൂറു ദിവസത്തിനകം എത്തിക്കുമെന്ന് മുഖ്യമന്ത്രി; നിർമ്മാണത്തിൽ സംതൃപ്തി

കൊച്ചി: കൊച്ചി മെട്രോയുടെ കോച്ചുകൾ നൂറു ദിവസത്തിനകം കേരളത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മെട്രോയുടെ ഇതുവരെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ട്. ലൈറ്റ് മെട്രോയ്ക്ക് കേന്ദ്രസർക്കാരിന്റെ സഹായം തേടി കൂടുതൽ വ്യക്തതയുള്ള കത്തായ്ക്കുമെന്നും ഇ.ശ്രീധരനുമായുള്ള ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഇ.ശ്രീധരന്റെ പങ്ക് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി രാവിലെ ആലുവ മുട്ടം യാർഡ് സന്ദർശിച്ചിരുന്നു. മന്ത്രിമായ ആര്യാടൻ മുഹമ്മദ്, വി.കെ ഇബ്രാഹിം കുഞ്ഞ്, കെ.ബാബു, മേയർ ടോണി ചെമ്മണി, ഇ.ശ്രീധരൻ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മെട്രോയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Our new logo, the icon of Kochi’s seamless transportation.

Posted by Kochi Metro Rail on Wednesday, September 2, 2015

New Brand Identity for Koch’s Integrated Transport SystemAs promised, Kochi Metro Rail is nearing that dream goal of a seamless transportation system in Kochi to ensure a travel democracy and safety of Kochittes.

Posted by Kochi Metro Rail on Wednesday, September 2, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News