പ്രശസ്ത മോഡലും കിസ് ഓഫ് ലൗ പ്രവര്‍ത്തകയുമായ രശ്മി ആര്‍ നായര്‍ കഴിഞ്ഞ കുറച്ചു ദിവസമായി വിമര്‍ശനമേറ്റുവാങ്ങുകയാണ്. പ്ലേബോയിയുടെ ആദ്യത്തെ മലയാളി മോഡലായി പോസ് ചെയ്ത രശ്മി, മൂന്നു വര്‍ഷം മുമ്പെടുത്ത് ടോപ്‌ലെസ് ഫോട്ടോയുടെ പേരിലാണ് വിമര്‍ശനവും ചര്‍ച്ചയും. ഈ ചര്‍ച്ചകള്‍ക്കു മറുപടി പറയുകയാണ് രശ്മി ആര്‍ നായര്‍.
മോഡലിംഗ് പ്രൊഫഷന്‍ സ്വീകരിച്ച കാലം മുതല്‍ മലയാളിയുടെ ലൈംഗിക പാപ്പരത്വം സോഷ്യല്‍ മീഡിയയില്‍ കരഞ്ഞു തീര്‍ക്കുന്നത് കാണാന്‍ കഴിഞ്ഞിട്ടുണ്ട് അതിന്റെ തുടര്‍ച്ച മാത്രമാണ് ഇന്നും കാണുന്നത്. ഞാന്‍ രണ്ടു ഫോട്ടോകള്‍ എന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു അതില്‍ ആദ്യതെത് ഞാന്‍ മൂന്ന് വര്‍ഷം മുമ്പു പ്ലേബോയ് മിസ്സ് സോഷ്യല്‍ പേജന്റില്‍ പങ്കെടുക്കുമ്പോള്‍ നടത്തിയ ഫോട്ടോ ഷൂട്ടില്‍നിന്നും രണ്ടാമത്തേത് ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ടെംപ്‌റ്റേഷന്‍ എന്ന അമേരിക്കന്‍ മാഗസിന്റെ അടുത്ത ലക്കത്തിനു വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടില്‍ നിന്നുള്ളതും ആയിരുന്നു. ഗ്ലാമര്‍ മോഡലിംഗ് ചെയ്യുന്ന ഏതൊരാള്‍ക്കും ശാരീരിക സൗന്ദര്യം ആണ് പ്രാധാനം. അത് വെറും മുഖ സൗന്ദര്യം അല്ല. പ്രൊഫഷന്റെ ഭാഗമായി ഞാന്‍ ബിക്കിനിയിലും അര്‍ധനഗ്നയായും ക്യാമറക്ക് മുന്നില്‍ എത്താറുണ്ട്. ഞാന്‍ ഇഷ്ടപ്പെടുന്ന ജോലി ചെയ്യുന്നു എന്നതുകൊണ്ട് അത് പൂര്‍ണമായും ആസ്വദിക്കുന്നും ഉണ്ട്.
സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില അഭിപ്രായങ്ങള്‍ ചിരിപ്പിക്കാറുണ്ട്. ചിലത് കാണുമ്പോള്‍ കമന്റ് ചെയ്തവരുടെ നിലവാരം ഓര്‍ത്തു സഹതാപം തോന്നാറുമുണ്ട്. മലയാളിയുടെ കപട സദാചാര ബോധവും ഒളിഞ്ഞു നോട്ട മനോഭാവവും ഞാന്‍ മനസിലാക്കിയിടത്തോളം മറ്റേതൊരു സമൂഹത്തേക്കാള്‍ കൂടുതലാണ്. അതിനു മാറ്റം വരണമെന്നും മലയാളി പുരുഷന്‍ എന്നത് വെറും ഒരു അശ്ലീലപദം ആയി മാറരുത് എന്നും ആഗ്രഹമുണ്ട്.
നഴ്‌സറി സ്‌കൂളില്‍ മുതല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തരംതിരിച്ചിരുത്തുന്ന ‘സംസ്‌കാരവും’. ലൈംഗികത എന്നാല്‍ പാപമാണ് എന്നും പഠിപ്പിക്കുന്ന മത പഠനകേന്ദ്രങ്ങളും . ലൈംഗിക വിദ്യാഭ്യാസം ഇതുവരെ കടന്നു കൂടിയിട്ടില്ലാത്ത പാഠ്യപദ്ധതിയും ഉള്ളതു തന്നെ വീട്ടില്‍ പോയി വായിച്ചു പഠിച്ചാല്‍ മതി എന്ന് പറയുന്ന ടീച്ചര്‍മാരും ഒക്കെ ഉള്ളിടത്തോളം കാലം ഈ പാപ്പരാസി സംസ്‌കാരത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ല. പക്ഷേ, സാങ്കേതിക വിദ്യയുടെ കടന്നുകയറ്റവും പുതിയ തലമുറയുടെ കാഴച്ചപ്പാടുകളും വ്യത്യസ്തമാണ് അവര്‍ ഒരു പരിധി വരെ പ്രതീക്ഷയും നല്‍കുന്നുണ്ട്.
എനിക്കെതിരെ ഉള്ള ആക്രമണത്തില്‍ മോഡല്‍ എന്നതിനേക്കാള്‍ എനിക്ക് രാഷ്ട്രീയ നിലപാടുകള്‍ ഉണ്ട് എന്നതും കാരണമാണ്. ഞാന്‍ ഒരു ഇടതുപക്ഷ രാഷ്ട്രീയ അനുഭാവിയാണ്. എന്റെ ഫോട്ടോകള്‍ക്കു താഴെ ‘പഞ്ചാര’ കമന്റ് ഇടുന്ന പലരും രാഷ്ട്രീയം പറയുന്ന കുറിപ്പുകള്‍ക്കു താഴെ തെറി പറയുന്നതും കാണാന്‍ കഴിയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും എന്ത് അപകീര്‍ത്തിപ്പെടുത്തലോ അസഭ്യ വര്‍ഷമോ നടത്തന്‍ ഒരു വ്യാജ അക്കൗണ്ടിന്റെ പിന്‍ബലം മതി എന്നതാണു സത്യം. ഈ അടുത്ത് ഫേസ്ബുക്ക് കൊണ്ടുവന്ന റിയല്‍ നെയിം പോളിസി ഇത്തരം വ്യാജ അക്കൗണ്ടുകളെ തത്വത്തില്‍ പുറത്താക്കുന്നതാണ്. എന്നാല്‍ ആ പോളിസി ‘സ്ത്രീ വിരുദ്ധം’ ആണ് എന്ന് പറഞ്ഞു ഫേസ്ബുക്കിനെതിരെ സമരം ചെയ്യുന്ന വിരോധാഭാസം പോലും നടത്താന്‍ മലയാളി സ്ത്രീകളടക്കം മുന്നിലുണ്ട്.
സാംസ്‌കാരിക ഫാസിസം അരങ്ങു വാഴുമ്പോള്‍ തൊഴിലിനേക്കാള്‍ ഉപരി മോഡലിംഗും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നു ഞാന്‍ കരുതുന്നു അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ തുടരുന്നത് തുടരുക തന്നെ ചെയ്യും എന്റെ ഫോട്ടോകള്‍ക്കു താഴെ സംസ്‌കാരം ചര്‍ദിച്ചു സ്വയംഭോഗം ചെയ്യുന്നവര്‍ ബൗദ്ധികമായി വളര്‍ന്നു വലുതാകുന്നതു വരെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here