വാര്‍ത്തകള്‍ വേദനിപ്പിച്ചു; വാനരന്‍മാരല്ല പ്രേക്ഷകര്‍, പ്രേമം അനുകരിക്കുന്നതില്‍ തെറ്റില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സായ്പല്ലവി

സിനിമകളെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ വാനരന്‍മാരല്ലെന്ന സായ്പല്ലവിയുടെ വാക്കുകള്‍ വാര്‍ത്തയായതില്‍ വിശദീകരണവുമായി നടി സായ്പല്ലവി. കഴിഞ്ഞദിവസം കൈരളി ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും തന്റെതായി വന്ന പരാമര്‍ശങ്ങള്‍ ഏതെങ്കിലും തരത്തില്‍ പ്രേക്ഷകരെ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നതായും സായ് പല്ലവി ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു.

പ്രേക്ഷകർ വാനരൻമാരല്ല; പ്രേമം മോഡൽ അനുകരിക്കുന്നതിൽ എന്താണ് തെറ്റെന്ന് സായ് പല്ലവി

ദുബായില്‍ സായ് പല്ലവി വാര്‍ത്താലേഖകരുമായി നടത്തിയ സംഭാഷണം ആധാരമാക്കിയായിരുന്നു വാര്‍ത്ത. തിരുവനന്തപുരം സിഇടി കോളജില്‍ പ്രേമം സിനിമയെ അനുകരിച്ച വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ചു പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സായ് പല്ലവി. സിനിമകളെ അനുകരിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ശരിയും തെറ്റും അറിയാന്‍ കഴിവുള്ളവരാണ് പ്രേക്ഷകരെന്നുമായിരുന്നു നടിയുടെ പ്രതികരണം. സിഇടി അപകടത്തെ സായ് പല്ലവി ന്യായീകരിച്ചതായി വാര്‍ത്തയിലെവിടെയും പറഞ്ഞിട്ടില്ല. സിനിമയിലെ കാര്യങ്ങളെ അന്ധമായി അനുകരിക്കുന്നവരല്ല പ്രേക്ഷകരെന്നു പറഞ്ഞതും സിനിമയും പ്രേക്ഷകരുടെ അഭിപ്രായങ്ങളും സന്തോഷം പകര്‍ന്നു എന്നുമുള്ള പ്രതികരണമാണ് വാര്‍ത്തയായത്.

എന്നാല്‍ ഈ വാര്‍ത്ത തനിക്കു വേദയുണ്ടാക്കിയെന്നാണ് ഇന്നു സായ്പല്ലവി ഫേസ്ബുക്കില്‍ പ്രതികരിക്കുന്നത്. സായ്പല്ലവിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.

I’m writing dis out of pain.. I’ve never posted anything like dis before n i hope I never have to again… May be it’s…

Posted by Sai Pallavi on Wednesday, September 2, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel