പ്രസ്‌ക്ലബിലിരിക്കേ മസ്തിഷ്‌കാഘാതമുണ്ടായ കേരള കൗമുദി ഫോട്ടോ എഡിറ്റര്‍ എസ് എസ് റാം അന്തരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബിലിരിക്കേ മസ്തിഷ്‌കാഘാതമുണ്ടായ കേരള കൗമുദി ഫാട്ടോ എഡിറ്റര്‍ എസ്.എസ് റാം(48) അന്തരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് റാമിന് മസ്തിഷ്‌കാഘാതമുണ്ടായത്. കുഴഞ്ഞുവീണ റാമിനെ തുടര്‍ന്ന് ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. 22 വര്‍ഷമായി കേരളകൗമുദിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജയലക്ഷ്മിയാണ് ഭാര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here