ആപ്പിളിന് സമാധാനം കൊടുക്കില്ല; ഷവോമി ലാപ്‌ടോപ്പും ഇറക്കുന്നു; മാക് ബുക്കിനും തിങ്ക് പാഡിനും സമാനമായ ലാപ്‌ടോപ്പ് അടുത്തവര്‍ഷം ആദ്യം

ആപ്പിള്‍ ഈ ഷവോമിയെക്കൊണ്ടു തോല്‍ക്കും. ഐ ഫോണിനു സമാനമായ സൗകര്യങ്ങളുമായി നിരവധി ശ്രേണികളില്‍ ഫോണ്‍ ഇറക്കിയതിനു പിന്നാലെ ലാപ്‌ടോപ്പ് വിപണിയിലേക്കും ചൈനീസ് ഭീമന്‍ വരുന്നു. ആപ്പിളിന്റെ മാക്ബുക് എയറിനും ലെനോവയുടെ തിങ്ക്പാഡിനും സമാനമായ കോണ്‍ഫിഗുറേഷനിലുള്ള ലാപ്‌ടോപ്പ് ഇറക്കാനാണ് ചൈനീസ് കമ്പനിയായ ഷവോമിയുടെ പദ്ധതി. ആദ്യ റിലീസ് അടുത്തവര്‍ഷം ആദ്യം ഉണ്ടാകും.

ഡിസ്‌പ്ലേ, മെമ്മറി ചിപ്പുകള്‍ എന്നിവയ്ക്കായി സാംസംഗുമായി ഷവോമി കരാറായെന്നാണ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷം മുമ്പ് മാത്രം വിപണിയിലേക്കെത്തിയ ഷവോമി ഇതിനോടകം മുന്‍നിര സ്ഥാനങ്ങളില്‍ ഒന്നായിട്ടുണ്ട്. കുറഞ്ഞ വിലയില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയ ഫോണുകളാണ് ഷവോമിയെ വിപണിയിലെ തരംഗമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here