ഡബിൾ ബാരൽ കണ്ടിട്ട് മനസിലാകാത്തവർക്ക് വേണ്ടി ലിജോ ജോസിന്റെ ചിത്രവിവരണം; വെടിയും പുകയും മാത്രമുള്ള ലൈല- മജ്‌നുവിന്റെയും 100 കോടിയുടെയും കഥ അറിയാം

സീനുകൾ വെട്ടിമാറ്റി ദൈർഘ്യം കുറച്ച ഡബിൾ ബാരലിന്റെ പുതിയ പതിപ്പ് തീയേറ്ററുകളിലെത്തി. കഥ മനസിലാകാത്തവർക്കായി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്കിൽ ചിത്രവിവരണത്തോടെ ഒരു പോസ്റ്റിടുകയും ചെയ്തു. കഥ കൂടുതൽ നന്നായി മനസിലാക്കാൻ സ്റ്റോറി ബോർഡ് കൂടി ചുവടെ ചേർക്കുന്നുവെന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

Double barrel Re-edited…revised…reloadedFrom today Sharing the story and screenplay below for better understanding of the film

Posted by Lijo Jose Pellissery on Thursday, 3 September 2015

ആദ്യ പതിപ്പ് രണ്ട് മണിക്കൂർ 39 മിനിട്ടായിരുന്നെങ്കിൽ പുതിയ പതിപ്പിന് രണ്ട് മണിക്കൂർ 20 മിനിട്ടാണ് ദൈർഘ്യം. പരീക്ഷണ ചിത്രമെന്ന നിലയിൽ തീയേറ്ററിലെത്തിയ ചിത്രത്തിന് ആദ്യ ദിവസങ്ങളിൽ വേണ്ടത്ര ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് പ്രേക്ഷകർക്ക് മനസിലാകാത്ത ചില ഭാഗങ്ങൾ വെട്ടിമാറ്റി വീണ്ടും റിലീസ് ചെയ്തത്.

ലൈല മജ്‌നു എന്നീ രത്‌നങ്ങൾ തേടി പോകുന്ന ഗ്യാങ്ങുകളുടെ കഥയാണ് ‘ഡബിൾ ബാരൽ’ പറയുന്നത്. പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ലിജോ ജോസ് പെല്ലിശേരി, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News