മഹാസഖ്യത്തിൽ ഭിന്നത; മുലായംസിങ്ങ് പിൻമാറി; ഒറ്റയ്ക്ക് മത്സരിക്കാൻ സമാജ്‌വാദി പാർട്ടിയുടെ തീരുമാനം

ദില്ലി: ബീഹാറിലെ മഹാസഖ്യത്തിൽ നിന്നും മുലായംസിങ്ങ് പിൻമാറി. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചയിൽ നിധീഷ്‌കുമാറും ലാലുപ്രസാദ് യാദവും അവഹേളിച്ചുവെന്നാരോപിച്ചാണ് പിൻമാറ്റം. ബീഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാനും മുലായംസിങ്ങിന്റെ സമാജ്‌വാദി പാർട്ടി തീരുമാനിച്ചു.

നവംബറിൽ നടക്കുന്ന ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയ്‌ക്കെതിരെ പ്രതീക്ഷയോടെ രൂപീകരിക്കപ്പെട്ട മഹാസഖ്യത്തിലാണ് വിളളൽ. പഴയ ജനതാ പാർടിയിൽ നിന്നും ഭിന്നിച്ച് പോയ ബിഹാർ മുഖ്യമന്ത്രി നിധീഷ്‌കുമറിന്റെ ജെ.ഡി യു, പ്രതിപക്ഷത്തായിരുന്ന ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡി, മുലായം സിങ്ങിന്റെ സമാജ് വാദി പാർട്ടി, കോൺഗ്രസ്, എൻ.സി.പി എന്നിവർ സംയുക്തമായിരുന്നു മഹാസംഖ്യം.

മുന്നണിയുടെ സീറ്റ് വിഭജനത്തിൽ നിധീഷ്‌കുമാറിന്റേയും ലാലു പ്രസാദ് യാദവിന്റേയും പാർടികൾ നൂറ് സീറ്റുകൾ വീതം മത്സരിക്കാനും കോൺഗ്രസിന് നാൽപത് സീറ്റ് നൽകാനും തീരുമാനമായിരുന്നു. സംഖ്യകക്ഷികളായ എൻ.സി.പിയ്ക്ക് മൂന്ന് സീറ്റ് നൽകിയപ്പോൾ സമാജ് വാദി പാർടിയ്ക്ക് സീറ്റ് നൽകാത്തതാണ് മുലായംസിങ്ങിനെ ചൊടിപ്പിച്ചത്. പിന്നീട് അഞ്ച് സീറ്റ് എസ്.പിക്ക് നൽകാൻ സഖ്യത്തിൽ ധാരണയായി. പക്ഷെ അത് വേണ്ടെന്നാണ് സമാജ് വാദിയുടെ പാർലമെന്ററി പാർട്ടിയോഗ തീരുമാനം. സഖ്യത്തിൽ നിന്നും സമാജ് വാദി പിൻമാറി, ബീഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു.

നരേന്ദ്രമോഡി മുന്നോട്ട് വയ്ക്കുന്ന വർഗിയ അജണ്ടയ്‌ക്കെതിരെ മതേതരത്തിലുന്നി പ്രചാരണം നടത്തി വിജയിക്കുക എന്ന രാഷ്ട്രിയ പരീക്ഷത്തിലാണ് മുന്നണി ആരംഭിച്ചത്. സമാജ്‌വാദി മുന്നണി വിട്ടതോടെ പരീക്ഷത്തിന്റെ ആദ്യ ഘട്ടം തന്നെ തകർന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച പട്‌നയിൽ മഹാസംഖ്യം നടത്തിയ സ്വാഭിമാൻ എന്ന പേരിട്ട തെരഞ്ഞെടുപ്പ് റാലിയിൽ നിന്നും മുലായം സിങ്ങ് വിട്ട് നിന്നിരുന്നു.നിലവിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ മുന്നണി, നിധീഷ് ലാലു സംഖ്യത്തിൽ മഹാസംഖ്യം, അഞ്ച് ഇടത് പക്ഷ കക്ഷികൾ ചേർന്ന് ഇടത് സംഖ്യം എന്നിവരാണ് ബീഹാറിൽ മത്സരരംഗത്തുള്ള മുന്നണികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News