മാസ്റ്റര്‍ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. കേരളത്തില്‍ കായലരികത്തൊരു വീടെന്ന സ്വപ്‌നത്തിനാണ് സാക്ഷാല്‍കാരമാകുന്നത്. കൊച്ചി പനങ്ങാട് പ്രൈം മെറിഡിയന്റെ ബ്ലൂ വാട്ടേഴ്‌സ് പ്രീമിയം ലക്ഷ്വറി വില്ലയാണ് സച്ചിന്‍ സ്വന്തമാക്കുന്നത്. ശനിയാഴ്ച സച്ചിന്‍ കൊച്ചിയിലെ വീട് കാണാനെത്തും. ബോട്ട്മാര്‍ഗം വീട്ടിലെത്തുന്ന സച്ചിന്‍ കരാറില്‍ അന്നു തന്നെ ഒപ്പിടും.
സച്ചിന്‍ തെണ്ടുല്‍കര്‍ കൊച്ചിയില്‍ വാങ്ങുന്ന വീടിന്റെ വീഡിയോ കാണാം
ആദ്യമായാണ് സച്ചിന്‍ ദക്ഷിണേന്ത്യയില്‍ വീടു വാങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമകളില്‍ ഒരാള്‍ കൂടിയായ സച്ചിന് കേരളത്തോട് അടങ്ങാത്ത ഇഷ്ടമാണുള്ളത്. ഇനി മുതല്‍ മാസത്തില്‍ കുറച്ചു ദിവസം സച്ചിന്‍ കൊച്ചിയിലുണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ പലയിടങ്ങളും പരിഗണിച്ചിരുന്നെങ്കിലും കായലോരത്ത് സച്ചിന് ഇഷ്ടപ്പെട്ടത് ബ്ലൂവാട്ടേഴ്‌സ് വില്ലയാണ്.
ബാന്ദ്ര പെറി ക്രോസ് റോഡിലെ ആഡംബര ബംഗ്ലാവിലാണ് സച്ചിനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ലാ മേര്‍ ഹൗസിങ് സൊസൈറ്റിയിലെ വീട്ടില്‍ നിന്ന് 2011ലാണ് സച്ചിന്‍ 6,000 സ്‌ക്വയര്‍ഫീറ്റിലുള്ള ഇവിടേക്ക് മാറിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here