ഇനി ഒരു ക്ലിക്കില്‍ വീടുമുഴുവന്‍ നിയന്ത്രിക്കാം; സാംസംഗിന്റെ സ്മാര്‍ട്ട് കിറ്റ് അടുത്തയാഴ്ച മുതല്‍ വിപണിയില്‍

ആവശ്യം കഴിയുമ്പോള്‍ ലൈറ്റുകള്‍ തനിയെ ഓഫ് ആകുകയും വാഷിംഗ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്ന ഭാവിയെ കുറിച്ചാണോ നിങ്ങള്‍ ചിന്തിക്കുന്നത്. എങ്കില്‍ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല. അടുത്തയാഴ്ച മുതല്‍ ഇതിനുള്ള സ്മാര്‍ട്കിറ്റുകള്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും. അതും ഒരു സ്മാര്‍ട്‌ഫോണിന്റെ വിലയില്‍. സാംസംഗിന്റെ സ്മാര്‍ട്കിറ്റുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈമാസം പത്തു മുതല്‍ കിറ്റുകള്‍ യൂറോപ്യന്‍ വിപണിയില്‍ നിന്ന് ലഭ്യമായിത്തുടങ്ങും. വെറും 20,000 രൂപയ്ക്ക് വീടിനെ സ്മാര്‍ട്ട് ആക്കാം ഈ കിറ്റിലൂടെ. ഒരു ആപ്ലിക്കേഷനിലൂടെ ലോകത്തിന്റെ ഏത് കോണില്‍ ഇരുന്നും വീടിനെ നിയന്ത്രിക്കാം എന്നതാണ് കിറ്റിന്റെ പ്രത്യേകത.

Samsung says the kit takes around 15 minutes to set up. ‘We’re trying to break the popular misconception that you need a professional to come into our home to set things up and make it smart,' a spokesperson explained

ഒരു ഹബും നാല് സെന്‍സറുകളുമാണ് കിറ്റിലുണ്ടാവുക. ഒരു മോഷന്‍ സെന്‍സറും ഒരു മള്‍ട്ടി സെന്‍സറും ഒരു പ്രസന്‍സ് സെന്‍സറും ഒരു സ്മാര്‍ട്ട് ഔട്ട്‌ലെറ്റും കിറ്റിലുണ്ടാകും. ഈ സെന്‍സറുകള്‍ ലൈറ്റ് തുടങ്ങി ഏതെങ്കിലും ഉപകരണങ്ങളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വെറും 15 മിനിറ്റില്‍ ഈ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് സാംസംഗ് അവകാശപ്പെടുന്നു. കിറ്റിലുള്ള ഹബ് റൂട്ടറുമായി ഘടിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനുശേഷം കിറ്റിലെ നാല് സെന്‍സറുകളും എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കണം. കിറ്റിലെ ഹബ് ആണ് സ്മാര്‍ട് ഹൗസിന്റെ ഹൃദയമായി പ്രവര്‍ത്തിക്കുന്നത്. സെന്‍സറുകളാണ് വീട്ടിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഹണിവെല്‍, ബോസ്, യെല്‍ എന്നീ ഉപകരണങ്ങളിലാണ് തുടക്കത്തില്‍ സേവനം ലഭ്യമാകുക.

Users can then control the four sensors as well as hundreds of compatible devices - from the likes of Honeywell, Bose and Yale - using a free app, which will be available across all mobile platforms from September 10 (examples of the app in action pictured)

ഉദാഹരണത്തിന് മോഷന്‍ സെന്‍സര്‍ ബെഡുമായി ഘടിപ്പിക്കുകയാണെങ്കില്‍, രാത്രി ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണര്‍ന്നാല്‍ ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന ലൈറ്റ് ഓട്ടമാറ്റിക്കായി തെൡയുന്നു. മുന്‍വശത്തെ ഡോറുമായി ഘടിപ്പിച്ചാല്‍ ഇതൊരു അലാം ആയി പ്രവര്‍ത്തിക്കുന്നു. അര്‍ധരാത്രിയില്‍ മുന്‍വശത്തെ വാതിലില്‍ എന്തെങ്കിലും അനക്കമുണ്ടാകുകയോ ആരെങ്കിലും വരുകയോ ചെയ്താല്‍ അലാം അടിക്കുകയും ലൈറ്റുകള്‍ തെളിയുകയും ചെയ്യും. അല്ലെങ്കില്‍ വീട്ടുടമസ്ഥന്റെ ഫോണിലേക്ക് ഒരു സന്ദേശം അയക്കും. വൈബ്രേഷനുകള്‍ തിരിച്ചറിയുന്നതിനാണ് മള്‍ട്ടി സെന്‍സറുകള്‍ ഘടിപ്പിക്കുന്നത്. വാതിലുകളിലോ ജനലുകളിലോ മള്‍ട്ടി സെന്‍സറുകള്‍ ഘടിപ്പിക്കാം. ഏതെങ്കിലും ജനല്‍പാളി അടയ്ക്കാന്‍ മറന്നാലോ, മുന്‍വശത്തെ വാതിലില്‍ ആരെങ്കിലും മുട്ടിയാലോ മള്‍ട്ടി സെന്‍സറുകള്‍ ഉടമസ്ഥനെ അക്കാര്യം അറിയിക്കും. കുട്ടികളുടെ സ്‌കൂള്‍ ബാഗിലോ കോളറിലോ പ്രസന്‍സ് സെന്‍സറുകള്‍ ഘടിപ്പിച്ചാല്‍ കുട്ടികള്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ വിവരം അറിയിക്കാന്‍ ഫോണിലേക്ക് സന്ദേശം എത്തും.

Samsung says the app will develop further over time. So, for example, users may one day be able to see a live stream of their pets while they’re at work, or use their phone as a baby monitor. The system could also one day incorporate data from wearables such as fitness monitors and smart watches (current app uses pictured)

ഇനിയുള്ളത് മോയ്‌സ്ചര്‍ സെന്‍സറുകളാണ്. ഇവ ആദ്യഘട്ടത്തില്‍ കിറ്റില്‍ ഉണ്ടായിരിക്കില്ല. രണ്ടാംഘട്ടത്തിലായിരിക്കും മോയ്‌സ്ചര്‍ സെന്‍സറുകള്‍ ഇറങ്ങുക. ബേസ്‌മെന്റുകളിലോ സിങ്കുകളിലോ ഘടിപ്പിക്കുന്ന മോയ്‌സ്ചര്‍ സെന്‍സറുകള്‍ പൈപ്പുകള്‍ക്കുണ്ടാകുന്ന ലീക്കുകളും മറ്റും അറിയിച്ചു തരും. വെള്ളം നനഞ്ഞ് തകരാറിലാകുന്ന കിറ്റുകള്‍ക്കും സെന്‍സറുകള്‍ക്കും മാത്രമാണ് ഇന്‍ഷ്വറന്‍സ് സൗകര്യം കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, കിറ്റുകള്‍ തകരാറിനെ പ്രതിരോധിക്കുന്നവയാണെന്നാണ് കമ്പനി പറയുന്നത്. കിറ്റിലെ സ്മാര്‍ട്ട് ഔട്ട്‌ലെറ്റ് ഓട്ടോമാറ്റിക്കായി കിറ്റിനെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് തുടങ്ങി ഏത് മൊബൈല്‍ പ്ലാറ്റ്‌ഫോമിലും പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അടുത്തയാഴ്ച മുതല്‍ പ്ലേസ്റ്റോറുകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും. 200 ബ്രിട്ടീഷ് പൗണ്ട് അഥവാ 20,000 ഇന്ത്യന്‍ രൂപയാണ് കിറ്റിന്റെ ചെലവ്.

വീഡിയോ കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News