മകനൊപ്പം എന്നെയും സംസ്‌കരിക്കൂ; ടര്‍ക്കിഷ് കടല്‍ത്തീരത്ത് കണ്ടെത്തിയ മൂന്ന് വയസുകാരന്റെ പിതാവ് കണ്ണീരോടെ ലോകത്തോട്

ഇസ്താംബൂള്‍: യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ ഇരയായി മരിച്ച അയ്‌ലന്‍ ഖുര്‍ദിയെന്ന മൂന്നുവയസുകാരനെ തിരിച്ചറിഞ്ഞ പിതാവ് അബ്ദുളള കുര്‍ദി നെഞ്ചുപൊട്ടി കരഞ്ഞു. അയ്‌ലന്‍ ഇല്ലാതെ എനിക്ക് ജീവിക്കണ്ട. മകന്റെ മൃതദേഹത്തിനൊപ്പം തന്നെയും സംസ്‌കരിച്ചേക്കൂ എന്ന് കണ്ണീരോടെ പറഞ്ഞു. യൂറോപ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം ലോകത്തിന് മുന്നില്‍ ശ്രദ്ധ നേടുക കൂടി ചെയ്തത് അയ്‌ലന്‍ കുര്‍ദി എന്ന മൂന്ന് വയസ്‌കാരന്റെ മൃതദേഹം തുര്‍ക്കിയുടെ തീരത്ത് അടിഞ്ഞ ചിത്രത്തോടെയാണ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ചിത്രം അന്താരാഷ്ട്ര ദിനപത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി.

മനഃസാക്ഷി തീണ്ടാത്ത തീരം; അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ യൂറോപ്പിന്റെ നേര്‍സാക്ഷ്യമായി മൂന്നുവയസുകാരന്റെ ചിത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel