സനാ: യെമന്‍ തലസ്ഥാനമായ സനായ്ക്ക് സമീപം ഷിയാ പള്ളിയില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 75 പേര്‍ക്ക് പരുക്കേറ്റു. സനായ്ക്ക് സമീപം ഉത്തര ജറാഫ് ജില്ലയിലെ അല്‍ മുആയാദ് പള്ളിയിലാണ് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ മീറ്ററുകളോളം അകലെ ചിതറിത്തെറിച്ചു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സുന്നി വിഭാഗമായ ഹൂതി വിമതര്‍ ഏറ്റെടുത്തു. ട്വിറ്ററിലൂടെയാണ് വിമതര്‍ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള സന്ദേശം നല്‍കിയത്. സ്‌ഫോടനം ഷിയാ വിഭാഗത്തിനെതിരായ പ്രതികാരമാണെന്ന് സന്ദേശത്തില്‍ പറയുന്നു.
കുവൈറ്റിലെയും സൗദിയിലേയും പള്ളികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന് പിന്നാലെയാണ് യെമനിലെ ഇരട്ട സ്‌ഫോടനം. മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് സനായില്‍ രാജ്യാന്തര റെഡ്‌ക്രോസ് സൊസൈറ്റിയുടെ രണ്ട് ജീവനക്കാര്‍ വെടിയേറ്റ് മരിച്ചത്.
ഭീകരവാദം നേരിടുന്ന വിഷയത്തില്‍ സൗദി അറേബ്യയും അമേരിക്കയും ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് ഹൂതി വിമതരുടെ ആക്രമണം എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സാധാരണക്കാര്‍ക്കെതിരെ സുന്നി വിമതര്‍ നടത്തുന്ന ആക്രമണം പ്രധാന വിഷയമായി സൗദി രാജാവിനോട് ഉന്നയിക്കുമെന്നാണ് കരുതുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post