ഒരു സെലിബ്രിറ്റിയുടെ വേദന: താരങ്ങള്‍ക്ക് ജീവിക്കാന്‍ വയ്യെന്ന് ബിഗ്ബി

ഒരു സെലിബ്രിറ്റിയായിപ്പോയി എന്നതുകൊണ്ട് മാത്രം വേദനിക്കുന്ന ഹൃദയമാണ് ഇന്ത്യന്‍ സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചന്റേത്. നാല് പതിറ്റാണ്ടിലധികമായി ബോളിവുഡ് അടക്കിവാഴുന്ന ബച്ചന്‍ തന്റെ സ്വന്തം ബ്ലോഗിലൂടെ മനസു തുറന്നപ്പോള്‍ പുറത്തുവന്നത് സെലിബ്രിറ്റിയായതുകൊണ്ട് വേദന അനുഭവിക്കുന്ന ഒരു താരത്തിന്റെ അവസ്ഥയാണ്.

‘തിരിച്ചടികളുടെ സമ്മര്‍ദ്ദം താരങ്ങളുടെ കരിയറിനെ ബാധിക്കുന്നുണ്ട്. അരക്ഷിതവും അങ്ങേയറ്റം ഒറ്റപ്പെട്ടതുമാണ് താരജീവിതം. സമ്മര്‍ദ്ദങ്ങള്‍ കരിയറിനേയും അവസരങ്ങളേയും ബാധിക്കുന്നുണ്ട്.’ തന്റെ ബ്ലോഗില്‍ ബച്ചന്‍ കുറിച്ചു.

ബ്ലോഗ് കുറിപ്പില്‍ ബച്ചന്‍ മാധ്യമങ്ങളെയും വിമര്‍ശിക്കുന്നു. ‘എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിന്റെ സമ്മര്‍ദ്ദവും താരങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. പിന്തുടരാന്‍ എളുപ്പമുള്ളത്‌കൊണ്ട് സെലിബ്രിറ്റികള്‍ക്കാണ് മാധ്യമങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel