മുംബൈ: മുസ്ലീം ദമ്പതികൾ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയാൽ അവർക്ക് ശിക്ഷ നൽകണമെന്ന് വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ. ഇത്തരക്കാർക്ക് തൊഴിലും വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിഷേധിക്കണം. 400 വർഷത്തോളമുണ്ടായിരുന്ന മുസ്ലീം ഭരണം ഭാരതത്തിന്റെ വളർച്ചയെയും സംസ്‌കാരത്തെയും തകർത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ എഴുതിയ ലേഖനത്തിലാണ് വിവാദ പരാമർശങ്ങൾ.
ജാതിസെൻസസിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് മുസ്ലീം ജനസംഖ്യ ഉയരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്താവനയുമായി തൊഗാഡിയ രംഗത്തെത്തിയത്.
മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ അഫ്ഗാനിസ്ഥാൻ, ഇറാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഉഗാണ്ട, കാശ്മീർ എന്നിവിടങ്ങളിൽ ഹിന്ദുക്കൾ തീരെയില്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഇവിടങ്ങളിൽ തീവ്രവാദത്തിലൂടെയും മറ്റും ഹിന്ദുക്കളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തൊഗാഡിയ പറഞ്ഞ.
അതേസമയം, മുസ്ലീങ്ങളുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. രാജ്യത്തെ പല ജില്ലകളിലും മുസ്ലീംവിഭാഗമാണ് കൂടുതൽ. എണ്ണം ഉയരുന്നത് കൊണ്ട് അവർ ന്യൂനപക്ഷ പദവിക്ക് അർഹതയില്ല. കാശ്മീരിൽ 90ശതമാനം വരെയാണ് മുസ്ലീംജനസംഖ്യയെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post