ആർഎസ്എസ് റിമോട്ട് ഭരണം നടത്തുന്നു; വർഗീയത വളർത്തി ഹിന്ദു വോട്ടുബാങ്ക് സൃഷ്ടിക്കുകയാണ് മോഡി സർക്കാരിന്റെ ലക്ഷ്യമെന്ന് യെച്ചൂരി

കാസർഗോഡ്: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ മോഡി സർക്കാരിനെ ഉപയോഗിച്ച് ആർഎസ്എസ് റിമോട്ട് ഭരണം നടത്തുകയാണെനന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിന്റെ ഭാഗമായാണ് ബിജെപി ആർഎസ്എസ് നേതൃത്വം മോഡി സർക്കാരിന്റെ ഭരണം വിലയിരുത്താനായി യോഗം ചേർന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

കാസർഗോഡ് ചെറുവത്തൂരിൽ സിപിഐഎം ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. വർഗീയത വളർത്തി രാജ്യത്ത് ഹിന്ദു വോട്ട് ബാങ്ക് സൃഷ്ടിക്കുകയാണ് മോഡി സർക്കാരിന്റെ ലക്ഷ്യം. ജനവിരുദ്ധ സാമ്പത്തിക നയം, വർഗീയ ധൃവീകരണം സൃഷ്ടിക്കൽ, അധികാര കേന്ദ്രീകരണം എന്നിവയ്‌ക്കൊപ്പം കോൺഗ്രസിനെ കടത്തിവെട്ടുന്ന അഴിമതിയുമാണ് മോഡി ഭരണത്തിന്റെ മുഖമെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

തിരുവോണ നാളിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സിപിഐഎം പ്രവർത്തകൻ കാസർകോട് കാലിച്ചാനടുക്കത്തെ ഇ നാരായണന്റെ വീടും യെച്ചൂരി സന്ദർശിച്ചു. രാഷ്ട്രീയത്തിൽ അക്രമത്തിനു സ്ഥാനമില്ലെന്നും ആശയപരമായ പോരാട്ടമാണ് നടക്കേണ്ടതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News