ഷീന ബോറ വധം; ഇന്ദ്രാണി കുറ്റസമ്മതം നടത്തിയതായി സൂചന

മുംബൈ: ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജി കുറ്റസമ്മതം നടത്തിയതായി പൊലീസ്. കൊലപാതകത്തിൽ തനിക്ക് പങ്കുളളതായി ചോദ്യംചെയ്യലിൽ ഇന്ദ്രാണി പൊലീസിനോട് സമ്മതിച്ചതായി സൂചനയുണ്ട്. ഖാർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പൊലീസ് നടത്തിയിട്ടില്ല.

അതിനിടെ സ്റ്റാർ ഇന്ത്യ മുൻ സിഇഒയും ഇന്ദ്രാണി മുഖർജിയുടെ മൂന്നാം ഭർത്താവുമായ പീറ്റർ മുഖർജിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ കൊല്ലപ്പെട്ട ഷീന ബോറ ഇന്ദ്രാണിയുടെ മകളാണെന്ന് അറിയില്ലായിരുന്നു എന്നും സഹോദരിയാണെന്നാണ് പറഞ്ഞിരുന്നതെന്നും പീറ്റർ മുഖർ മൊഴി നൽകിയിരുന്നു. ഖാർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് പീറ്റർ മുഖർജിയെ ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here