ചെന്നൈ എഗ്‌മോർ- മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി; 42 പേർക്ക് പരുക്ക്

സേലം: ചെന്നൈ എഗ്‌മോർ മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി 42 പേർക്ക് പരുക്ക്. പുലർച്ചെ രണ്ടു മണിക്ക് വിരുതാചലത്തിനടുത്ത് പൂവന്നൂരിലാണ് സംഭവം. നാലു ബോഗികൾ പാളം തെറ്റി. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരിൽ 25 പേർ സ്ത്രീകളാണ്.

പരുക്കേറ്റവരെ വിരുതാചലം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാളത്തിലേക്ക് വീണു കിടക്കുന്ന ബോഗികൾ എടുത്തുമാറ്റി കൊണ്ടിരിക്കുകയാണെന്നും അട്ടിമറി സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് ഈ റൂട്ടിലുള്ള എട്ട് ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. പാളം തെറ്റിയ ബോഗികൾ പാളത്തിൽ നീന്നും നീക്കം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here