കൈക്കുഞ്ഞിനെ വാഷിംഗ് മെഷീനിൽ തള്ളിയത് വീട്ടുകാർ

കോഴിക്കോട്: മുക്കം കാരശ്ശേരിയിൽ കൈക്കുഞ്ഞിനും നേരെ അജ്ഞാതൻ ആക്രമണം നടത്തിയെന്ന മാതാവിന്റെ വാദം തെറ്റെന്ന് പൊലീസ്. വീടിനുള്ളിലേക്ക് പുറത്ത് നിന്നാരും എത്തിയിട്ടില്ലെന്നും വീടിനുള്ളിലുള്ള ആരോ ആണ് കുഞ്ഞിനെ വാഷിംഗ് മെഷീനിൽ തള്ളിയതെന്നും പൊലീസ് പറഞ്ഞു.

കക്കാട് കുണ്ടുംകടവത്ത് ഹൈറുദ്ദീന്റെ ഭാര്യ ഫസ്‌നക്കും കുഞ്ഞിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പരുക്കേറ്റ ഫസ്‌നയും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലാണ്. ഫസ്‌നയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവരാണ് കുഞ്ഞിനെ വാഷിംഗ് മെഷീനിനിൽ നിന്ന് പുറത്തെടുത്തത്. പുറത്ത് നിന്നുള്ള ആരോ ഒരാൾ തന്റെ മുഖത്ത് മുളകുപൊടി വിതറുകയും 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വാഷിംഗ് മെഷീനിൽ തള്ളുകയുമായിരുന്നുവെന്നാണ് ഫസ്‌ന പൊലീസിനോട് പറഞ്ഞത്.

അതേസമയം, ഫസ്‌ന തന്നെയാണ് കുഞ്ഞിനെ വാഷിംഗ് മെഷീനിൽ തള്ളിയതെന്നു സൂചനയുണ്ട്. ചോദ്യം ചെയ്യലിൽ പൊലീസിനോട് ഫസ്‌ന ഇക്കാര്യം സമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഭർത്തൃമാതാവിനോടുള്ള ദേഷ്യമാണ് ഇതിനു പിന്നിലെന്നും പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here