ഐഎസിനെ പിന്തുണച്ച 11 ഇന്ത്യക്കാർ യുഎഇയിൽ കസ്റ്റഡിയിൽ

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റിനെ പരസ്യമായി പിന്തുണച്ച 11 ഇന്ത്യക്കാരെ യുഎഇ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘടനയിൽ ചേരാൻ ശ്രമിച്ചു, സാമ്പത്തികസഹായങ്ങൾക്ക് ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇവരുടെ പ്രവർത്തനങ്ങൾ പരിശോധിച്ചു വരുകയാണെന്ന് യുഎഇ പൊലീസ് അറിയിച്ചു.

ഫേസ്ബുക്കിൽ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച് പോസ്റ്റിടുന്ന പത്തോളം പേർ നിരീക്ഷണത്തിലാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. ഐഎസ് ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ടു മലയാളികളെ കഴിഞ്ഞ മാസം യുഎഇയിൽ നിന്ന് നാടുകടത്തിയിരുന്നു. ഇവർ ഐഎസ് ആശയങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News