പൊലീസുകാർക്ക് വിവി രാജേഷിന്റെ ഭീഷണി; ബിജെപിക്കാരെ അറസ്റ്റ് ചെയ്താൽ പ്രതികാരം ചെയ്യും; രാജേഷിനെതിരെ നടപടിയെന്ന് ഡിജിപി

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വിവി രാജേഷ്. ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്താൽ പലിശയടക്കം പ്രതികാരം ചെയ്യുമെന്നും മുൻപും ഇത്തരത്തിൽ കൈക്കാര്യം ചെയ്തിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.

കായംകുളത്ത് വച്ച് നടന്ന പരിപാടിക്കിടയാണ് രാജേഷ് ഭീഷണി മുഴക്കിയത്. പ്രദേശത്ത് നടന്ന കൊലപാതകശ്രമത്തിൽ ബിജെപി പ്രവർത്തകനെതിരെ പൊലീസ് നടപടി ആരംഭിച്ചതോടെയാണ് ഭീഷണിയുമായി രാജേഷ് രംഗത്തെത്തിയത്. മുൻപും പല കേമൻമാരായ ഉദ്യോഗസ്ഥരും ബിജെപി പ്രവർത്തകർക്കെതിരെ തിരിഞ്ഞിട്ടുണ്ട്. എന്നാൽ അവർക്കെല്ലാം പലിശയുടെ പലിശയടക്കം കൊടുത്തിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. പൊലീസുകാർക്ക് വിരമിച്ചാൽ വീട്ടിലിരിക്കാനുള്ള അവസ്ഥയില്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നിയമനടപടികളെ കുറിച്ചാണ് സംസാരിച്ചതെന്നും രാജേഷ് വിശദീകരിച്ചു. മാധ്യമങ്ങൾ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാനക്കേസുകളിലേത് പോലെ നടപടി രാജേഷിന്റെ കാര്യത്തിലുമുണ്ടാകുമെന്ന് ഡിജിപി ടിപി സെൻകുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News