‘വള്ളീം പുള്ളീം’ തെറ്റിയ നായികയെ കണ്ടെത്തി; ആ കണ്ണുകൾ ശ്യാമിലിയുടേത്

വള്ളീം തെറ്റി, പുള്ളീം തെറ്റി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നായികയെ അവതരിപ്പിക്കുന്നത് ശ്യാമിലിയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന് ശേഷം അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറിൽ ഫൈസൽ ലത്തീഫാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ഋഷി ശിവകുമാറാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്.

shyamili.jpg.image.784.410

കുഞ്ചോക്കോ ബോബൻ അഭിനയിച്ച ഹരികൃഷ്ണനിൽ ശ്യാമിലി ബാലതാരമായിരുന്നു. ബാലതാരമായി ഏറെ തിളങ്ങിയ ബേബി ശ്യാമിലി ഈ ചിത്രത്തിൽ കുഞ്ചോക്കോ ബോബന്റെ നായികയാകുന്നു. അജുവർഗ്ഗീസ്, മനോജ്.കെ. ജയൻ, സുരേഷ് കൃഷ്ണ, രൺജിപണിക്കർ, സൈജുകുറുപ്പ്, അനീഷ്. ജി.മേനോൻ, നന്ദനുണ്ണി, മുത്തുമണി, സീമാ ജി.നായർ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

‘ഇവർ ഞങ്ങളുടെ നായിക, കാത്തിരിക്കുക ഈ കണ്ണുകൾ ആരുടേതെന്നറിയാൻ’ എന്ന് പറഞ്ഞ് കൊണ്ടാണ് നായികയുടെ കണ്ണു മാത്രം പുറത്ത് കാണിച്ച് കൊണ്ടുള്ള പോസ്റ്റർ അജു വർഗീസും കുഞ്ചാക്കോബോബനും ഇന്നലെ ഷെയർ ചെയ്തിരുന്നു.

Guess Who is she? Wait till friday…. #വള്ളീം_തെറ്റി_പുള്ളിം_തെറ്റി

Posted by Kunchacko Boban on Wednesday, September 2, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News