സിപിഐഎമ്മിന്റെ ജൈവകൃഷിയേയും തോമസ് ഐസക്കിനെയും പരിഹസിച്ച് വിടി ബല്‍റാം; തോമസ് ഐസക് നല്ലപിള്ള ചമയുന്നു; കാര്‍ഷിക നേട്ടം സര്‍ക്കാരിന്റേതെന്ന് തൃത്താല എംഎല്‍എ; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

സംസ്ഥാനത്ത് സിപിഐ (എം) തുടക്കമിട്ട ജൈവ പച്ചക്കറി കൃഷി, മാലിന്യ സംസ്‌കരണം എന്നീ ജനകീയ പദ്ധതികളേയും പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എയേയും പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ. വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജൈവകൃഷി വഴി ഓണക്കാലത്ത് വിഷരഹിത പച്ചക്കറി വിതരണം നടത്തിയത് വന്‍ വിജയമായിരുന്നു. ഇതിനെതിരെയാണ് തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്.

തൃത്താല കൃഷിഭവനിലെ കൃഷി ഓഫീസറുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഡോ. ടി.എം. തോമസ് ഐസക്് എം.എല്‍.എ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ബല്‍റാമിന്റെ പോസ്റ്റ്. ‘ജൈവകൃഷിയേയും മാലിന്യ സംസ്‌കരണത്തേക്കുറിച്ചുമൊക്കെ മാത്രം പോസ്റ്റിട്ട് എല്ലാവര്‍ക്കും, പ്രത്യേകിച്ചും മധ്യവര്‍ഗ്ഗത്തിനു, സ്വീകാര്യനായ നല്ലപിള്ള ചമയലും അതുവഴി ‘സാറിലാണു ഭാവി കേരളത്തിന്റെ വികസന പ്രതീക്ഷ’ എന്ന് പറയിപ്പിക്കലുമാണല്ലോ ഈയിടെയായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ ഒരു പൊതു ലൈന്‍ ‘ എന്നു തുടങ്ങുന്നു വിമര്‍ശനം. തോമസ് ഐസക് പിന്തുണയ്ക്കുന്ന കൃഷി ഓഫീസര്‍ വകുപ്പ്തല നടപടി നേരിടുന്ന ആളാണ്. തൃത്താലയിലെ കാര്‍ഷിക ഉണര്‍വ്വ് സിപിഐ(എം) നേതാവ് അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ തോമസ് ഐസക് വരുത്തി തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന പോലെ ഇതേതെങ്കിലും ഒരു കൃഷിഭവന്റെയോ ഒരു ഉദ്യോഗസ്ഥയുടെയോ മാത്രം വിജയകഥയല്ല. മറ്റ് ഏഴ് കൃഷിഭവനുകളും ഒന്നിനൊന്ന് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിറവ് പദ്ധതിയും വി.എഫ്.പി.സി.കെ. അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടേയും പ്രവര്‍ത്തനത്തിന്റെ നേട്ടത്തിന്റെ ഭാഗമാണ് കാര്‍ഷിക രംഗത്തെ ഉണര്‍വ്വെന്നുമാണ് തൃത്താല എം.എല്‍.എ. വിടി ബല്‍റാമിന്റെ അവകാശവാദം. ഏതെല്ലാം ഉദ്യോഗസ്ഥരെ എങ്ങോട്ടെല്ലാം മാറ്റണമെന്ന കാര്യത്തില്‍ തല്‍ക്കാലം എ.കെ.ജി. സെന്ററില്‍ നിന്നോ പ്രാദേശിക സിപിഐ (എം) പാര്‍ട്ടി ഓഫീസില്‍ നിന്നോ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നും ബല്‍റാമിന്റെ പോസ്റ്റില്‍ പരിഹസിക്കുന്നു.

എന്നാല്‍ വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മാലിന്യ സംസ്‌കരണത്തില്‍ സിപിഐഎമ്മും തോമസ് ഐസക്കും നടത്തുന്നത് എന്തെന്ന് അറിയമണമെങ്കില്‍ ആലപ്പുഴയിലേക്ക് വരാന്‍ ഫേസ്ബുക്കികള്‍ വെല്ലുവിളിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ട ബല്‍റാമിന്റെ പക്വതയേയും പരിഹസിക്കുന്നവരുണ്ട്. ജനപ്രീതിയുള്ള നേതാക്കളെ ചെളിവാരി എറിയുന്ന ചന്ത നിലവാരത്തിലുള്ള കോണ്‍ഗ്രസുകാരനാണ് ബല്‍റാം തെളിയിച്ചു എന്നും വിമര്‍ശിക്കുന്നു. ഓണക്കാലത്ത് സിപിഐ(എം) വിഷരഹിത പച്ചക്കറി വിതരണം നടത്തിയത് വന്‍ വിജയമായതിനെ പരിഹസിച്ച ബല്‍റാമിനെതിരെ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയയിലും പ്രതിഷേധം തുടരുകയാണ്.

വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

തൃത്താല കൃഷിഭവനിലെ ഒരു കൃഷി ഓഫീസറുടെ സ്ഥലം മാറ്റമാണു ഇപ്പോൾ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും ആലപ്പുഴ എം.എൽ.എ.യുമായ ഡോ. …

Posted by VT Balram on Thursday, September 3, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here