കസ്തൂരിരംഗനിൽ അന്തിമ വിജ്ഞാപനം ഉടൻ ഇല്ല; കേരളത്തിന്റെ നിലപാടുകൾ കേന്ദ്രം അംഗീകരിച്ചെന്ന് മുഖ്യമന്ത്രി

ദില്ലി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടനുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിജ്ഞാപനം ഇറക്കുന്നതിന് രണ്ടു മാസം കൂടി നീട്ടി നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.

വനം മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൂർണ തൃപ്തിയുണ്ടെന്നും പരിസ്ഥിതിലോല മേഖല സംബന്ധിച്ച് കേരളത്തിന്റെ നിലപാടുകൾ കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഉമ്മൻ വി. ഉമ്മനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News