മധ്യവയസ്‌കയെ ചാക്കില്‍ കെട്ടി വഴിയില്‍ തള്ളി; സംഭവം പട്ടാപ്പകല്‍ കൊച്ചി നഗര മധ്യത്തില്‍

കൊച്ചി: കൊച്ചിയില്‍ നഗരമധ്യത്തില്‍ മധ്യവയസ്‌കയെ ചാക്കില്‍ കെട്ടി വഴിയില്‍ തള്ളി. 45 വയസുള്ള സ്ത്രീയെ ആണ് കണ്ടെത്തിയത്. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. വഴിയരികില്‍ കിടന്ന ചാക്ക് അനങ്ങുന്നത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം പൊലീസിനെ അറിയിച്ച നാട്ടുകാരനെ പൊലീസ് ചോദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News