തന്റെ ജീവിതവും സ്വപ്‌നവുമായിരുന്ന രണ്ട് പൊന്നോമനകള്‍ തന്റെ വിരല്‍ത്തുമ്പില്‍ നിന്ന് വഴുതിപ്പോയ നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍ അബ്ദുള്ള കുര്‍ദിയെന്ന നിര്‍ഭാഗ്യവാനായ ആ പിതാവിന്റെ കണ്ഠം ഇടറിയിരുന്നു. ഒരു വലിയ തിര വന്ന് സഞ്ചരിച്ചിരുന്ന വള്ളത്തെ കീഴ്‌മേല്‍ മറിച്ചു. രണ്ട് മക്കളെയും പിടിച്ച് സര്‍വശക്തിയും ഉപയോഗിച്ച് കരയിലേക്ക് ഞാന്‍ ആഞ്ഞുതുഴഞ്ഞു. മക്കള്‍ വെള്ളത്തില്‍ മുങ്ങാതിരിക്കാനാണ് ആവുന്നതും ശ്രമിച്ചത്. ശ്വസിക്കൂ, ശ്വസിക്കൂ.. നിങ്ങള്‍ മരിക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്ന് അബ്ദുള്ള അവരോട് പറയുന്നുണ്ടായിരുന്നു. പക്ഷേ, എന്നിട്ടും അഞ്ചുവയസ്സുകാരനായ ഗാലിപ് അബ്ദുള്ളയുടെ കൈകളില്‍ കിടന്നുതന്നെ അന്ത്യശ്വാസം വലിച്ചു.
അയ്‌ലന്റെ കണ്ണുകളില്‍ നിന്ന് അപ്പോള്‍ രക്തം വരുന്നുണ്ടായിരുന്നു. അബ്ദുള്ളയുടെ മകള്‍ ഫാത്തിമയാണ് പിതാവിന്റെ വാക്കുകള്‍ വിശദീകരിച്ചത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതും അപ്പോള്‍ കൂടെ ഇല്ലാതിരുന്ന ഫാത്തിമ മാത്രം. തൊട്ടുപിന്നാലെ വെള്ളത്തിനു മുകളില്‍ ഒഴുകി നടക്കുന്ന ഭാര്യ റെഹാമിന്റെ മൃതദേഹവും അബ്ദുള്ള കണ്ടു.
ദുരന്തത്തിനു ശേഷം മകളെ ഫോണില്‍ വിളിച്ചപ്പോള്‍ മകളോട് അബ്ദുള്ള പറഞ്ഞ കാര്യങ്ങള്‍ ഫാത്തിമ വിശദീകരിക്കുകയായിരുന്നു. ഇനി എന്റെ കഥ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യും. ഇതുവരെ ഈ ലോകം എവിടെയായിരുന്നു. എന്റെ മക്കള്‍ പട്ടിണി കിടന്നപ്പോള്‍, ഒരു ജോലി ഇല്ലാതെ ഞാന്‍ അലഞ്ഞു നടന്നപ്പോള്‍ ഈ ലോകം എവിടെയായിരുന്നു. ഫാത്തിമ അബ്ദുള്ളയുടെ വാക്കുകള്‍ വിശദീകരിച്ചു.
ഭാര്യയെയും ചേര്‍ത്ത് പിടിച്ചാണ് നീന്തിയത്. എന്നാല്‍, എല്ലാവരും തന്റെ കയ്യില്‍ നിന്ന് വഴുതിപ്പോയി. ഇതിനകം ബോട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. മറ്റുള്ളവരുടെ നിലവിളിക്കിടയില്‍ സ്വന്തം ഭാര്യയുടെയും ശബ്ദം പോലും അബ്ദുള്ളയ്ക്ക് കേള്‍ക്കാനായില്ല. മൂന്ന് മണിക്കൂറുകളോളം തിരമാലകളോട് മല്ലിട്ട ശേഷമാണ് നീന്തലറിയാമായിരുന്ന അബ്ദുള്ള കരയ്ക്കടിഞ്ഞത്. അപ്പോഴേക്കും വിധി അബ്ദുള്ളയുടെ കുടുംബത്തെ തട്ടിയെടുത്തിരുന്നു.
അയ്‌ലനെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം കൈകളില്‍ കിടന്ന് അന്ത്യശ്വാസം വലിച്ച ഗലിപിനെ വെള്ളത്തില്‍ ഉപേക്ഷിക്കേണ്ടി വന്നു. സര്‍വശക്തിയും എടുത്ത് നീന്തി കരയിലെത്തിയപ്പോള്‍ പക്ഷേ ഭാര്യയെയും മകനെയും കണ്ടില്ല. തിരിച്ച് കടലിലേക്ക് തന്നെ എടുത്തുചാടി.
ഇരുവരെയും കാണാതെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് കരളലിയിക്കുന്ന ആ സത്യം അബ്ദുള്ള മനസ്സിലാക്കിയത്. കൂടെ യാത്ര ചെയ്യാതിരുന്ന ടിമ എന്ന ഫാത്തിമ മാത്രമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ലോക മനസ്സാക്ഷിയെ തന്നെ കരയിച്ചു കൊണ്ട് തിരമാലകളാല്‍ എറിയപ്പെട്ട് മണലില്‍ മുഖം പൂഴ്ത്തിക്കിടക്കുന്ന അയ്‌ലന്‍ കുര്‍ദിയുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ മുതല്‍ അയ്‌ലന്‍ ലോകത്തിന്റെ ദുഃഖമായി മാറിയിരിക്കുകയാണ്.
മകനൊപ്പം എന്നെയും സംസ്‌കരിക്കൂ; അയ്‌ലന്‍ ഇല്ലാതെ എനിക്ക് ജീവിക്കേണ്ട; ടര്‍ക്കിഷ് കടല്‍ത്തീരത്ത് കണ്ടെത്തിയ മൂന്ന് വയസുകാരന്റെ പിതാവ് കണ്ണീരോടെ ലോകത്തോട്
മനഃസാക്ഷി തീണ്ടാത്ത തീരം; അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ യൂറോപ്പിന്റെ നേര്‍സാക്ഷ്യമായി മൂന്നുവയസുകാരന്റെ ചിത്രം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here