സണ്ണി ലിയോണിനൊപ്പം അടുത്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും; കരണ്‍ ജോഹര്‍ ചിത്രത്തില്‍ സണ്ണി ഗ്രാമീണ വധുവാകും

മുംബൈ: വാര്‍ത്തകള്‍ സത്യമായാല്‍ രണ്‍ബീര്‍ കപൂറിനൊപ്പം അടുത്ത ചിത്രത്തില്‍ നൃത്തമാടാന്‍ സണ്ണി ലിയോണും ഉണ്ടാകും. കരണ്‍ ജോഹറിന്റെ അടുത്ത ചിത്രമായ ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലായിരിക്കും സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുകയെന്നാണ് വാര്‍ത്തകള്‍. ഗ്രാമീണയായ ഒരു ഭാര്യയായിട്ടാകും സണ്ണി ചിത്രത്തിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുക. സണ്ണിയും രണ്‍ബീറും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒന്നിച്ച് നൃത്തരംഗത്തില്‍ അഭിനയിക്കുന്നത്. നിരവധി ഐറ്റം ഡാന്‍സുകളും സെക്‌സ് കോമഡി സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും സണ്ണി ഒരു ഗ്രാമീണ വേഷത്തിലെത്തുന്നത് ആദ്യമായിട്ടാണ്.

എ ദില്‍ ഹെ മുഷ്‌കില്‍ കരണ്‍ ജോഹറിന്റെ പുതിയ ചിത്രമാണ്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. രണ്‍ബീറിനു പുറമേ, അനുഷ്‌ക ശര്‍മ്മ, ഐശ്വര്യ റായ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കും. ഝലക് ദിക് ലാജാ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരുന്ന കരണ്‍, അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലേക്ക് പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News