ഫീമെയില്‍ വയാഗ്രയ്ക്ക് ഇന്ത്യയിലെ പുരുഷന്‍മാരും ആവശ്യക്കാര്‍; ഇന്ത്യന്‍ ലൈംഗിക രോഗവിദഗ്ധരുടെ ഫോണുകള്‍ക്ക് വിശ്രമമില്ല

ഫീമെയില്‍ വയാഗ്രയും ഇന്ത്യയിലെ പുരുഷന്‍മാരും തമ്മില്‍ എന്തുബന്ധം എന്ന് ആലോചിക്കുന്നുണ്ടോ.? എന്നാല്‍ ബന്ധമുണ്ട്. അമേരിക്കയിലും യുകെയിലും ഫീമെയില്‍ വയാഗ്ര നിയമവിധേയമാക്കിയ ശേഷം ഇന്ത്യയിലെ ലൈംഗിക രോഗവിദഗ്ധരെ തേടി നിരവധി ഫോണ്‍ കോളുകളാണെത്തുന്നത്. എന്നാല്‍, വിളിക്കുന്നത് സ്ത്രീകളല്ല. കൂടുതലും പുരുഷന്‍മാരാണെന്ന് മാത്രം. അറിയേണ്ടത് ഫീമെയില്‍ വയാഗ്രയുടെ കാര്യക്ഷമതയെ കുറിച്ചും ഇന്ത്യയിലെ ലഭ്യതയെ കുറിച്ചുമാണ്. എന്തായിരിക്കും ഇതിന് കാരണം. ലൈംഗികരോഗ വിദഗ്ധര്‍ ഇതിന് കണ്ടെത്തിയ കാരണവും രസകരമാണ്. ഇന്ത്യയിലെ പുരുഷന്‍മാര്‍ മടിയന്‍മാരാണെന്നതാണ് അവര്‍ ഫീമെയില്‍ വയാഗ്ര അന്വേഷിക്കാന്‍ കാരണമായി ലൈംഗികരോഗ വിദഗ്ധര്‍ പറയുന്നത്. പങ്കാളി ഫോര്‍പ്ലേക്ക് മുതിരുന്നില്ലെന്നോ അല്ലെങ്കില്‍ പങ്കാളിയെ പുരുഷന്‍ കാര്യമായി മനസ്സിലാക്കിയിട്ടില്ലെന്നതോ ആണ് പ്രധാന കാരണമെന്ന് ചെന്നൈയിലെ ലൈംഗികരോഗ വിദഗ്ധനായ ഡോ. നാരായണ റെഡ്ഡി പറയുന്നു.

ബോംബെയിലെ ലൈംഗികരോഗ വിദഗ്ധനായ ഡോ.പ്രകാശ് കോത്താരിയുടെ ഒരു രോഗിയുടെ അനുഭവം ഇങ്ങനെ. ഇയാള്‍ ഡോക്ടറോട് ഫീമെയില്‍ വയാഗ്രയെ കുറിച്ച് ചോദിച്ചപ്പോള്‍ ഡോക്ടര്‍ ആവശ്യം എന്താണെന്ന് ആരാഞ്ഞു. തന്റെ ഭാര്യ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നാണ് ഇയാള്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍, ഭാര്യയോട് സംസാരിച്ചപ്പോള്‍ ഇയാളില്‍ നിന്നുയരുന്ന സിഗരറ്റിന്റെ ഗന്ധം മടുപ്പുളവാക്കുന്നെന്നായിരുന്നു മറുപടി. പുരുഷന്‍മാര്‍ പങ്കാളികളോട് സംസാരിക്കുകയാണ് അല്ലാതെ വയാഗ്ര പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുകയല്ല വേണ്ടതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഫീമെയില്‍ വയാഗ്ര ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടില്ല. എന്നിട്ടു പോലും ഡോക്ടര്‍മാരുടെ ഫോണുകളിലും ഇമെയിലുകൡും ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്നത് ഫീമെയില്‍ വയാഗ്രയുടെ കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടാണ്. പക്ഷേ, മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയാണ്.

ലൈംഗിക പ്രശ്‌നങ്ങളുള്ള അരലക്ഷത്തിലധികം സ്ത്രീകളെ കണ്ടിട്ടുണ്ടെന്ന് ഡോക്ടര്‍ കോത്താരി പറയുന്നു. പലര്‍ക്കും മാനസിക പ്രശ്‌നങ്ങളും വിഷാദരോഗവും ആശങ്കയുമാണ് ഇതിന് കാരണം. ഇത്തരക്കാരില്‍ ഫീമെയില്‍ വയാഗ്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കില്ല. ഫീമെയില്‍ വയാഗ്ര ഉപയോഗിക്കുന്നതിന് മുമ്പ് വിശദമായ പരിശോധന അത്യാവശ്യമാണെന്നും ഡോക്ടര്‍ കോത്താരി പറയുന്നു. ലൈംഗിക തൃഷ്ണ കുറഞ്ഞവര്‍ക്കാണ് ഫീമെയില്‍ വയാഗ്ര ഫലപ്രദമെന്ന് ചെന്നൈയിലെ ഡോക്ടര്‍ നാരായണ റെഡ്ഡി പറയുന്നു.

രണ്ടുതവണ അനുമതി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഫീമെയില്‍ വയാഗ്രയ്ക്ക് അനുമതി നല്‍കിയത്. കര്‍ശനമായ നിര്‍ദേശങ്ങളോട് കൂടിയായിരുന്നു അനുമതി. മദ്യപിക്കുന്നവരില്‍ ഇത് ഫലം ചെയ്യില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുളിക ഇതുവരെ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല. നിര്‍മാതാക്കളായ സ്പ്രൗട്ടും ഇതുവരെ ഇന്ത്യയില്‍ ഇതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ഫീമെയില്‍ വയാഗ്രയെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത ആദ്യത്തെ ഒരുലക്ഷം പേരില്‍ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയും അമേരിക്കയും ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here