വാട്‌സ്ആപ്പിന് ലോകത്താകെ 90 കോടി ഉപഭോക്താക്കള്‍; അഞ്ച് മാസത്തിനിടെ വാട്‌സ്ആപ്പ് എടുത്തത് പത്തുകോടി പേര്‍

ന്യൂയോര്‍ക്ക്: ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും മനംകവര്‍ന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ലോകത്താകെ 90 കോടി ഉപഭോക്താക്കളെന്ന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ പത്തു കോടി ആളുകളാണ് പുതുതായി വാട്‌സ്ആപ്പില്‍ ചേര്‍ന്നത്. സ്ഥിരം ആക്ടിവ് ഉപഭോക്താക്കളുടെ എണ്ണമാണിത്. വാട്‌സ്ആപ്പ് സഹസ്ഥാപകന്‍ ജാന്‍ കൗം ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ ഏറ്റെടുത്ത ശേഷമാണ് പത്തുകോടി ആളുകള്‍ അധികമായി വാട്‌സ്ആപ്പില്‍ അംഗത്വം എടുത്തത്.

വികസ്വര രാഷ്ട്രങ്ങളായ ഇന്ത്യ, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളിലാണ് വാട്‌സ്ആപ്പിന് ശക്തമായ വേരുള്ളത്. കഴിഞ്ഞ നവംബറില്‍ ഇന്ത്യയിലെ ആക്ടിവ് വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണം ഏഴുകോടി ആയിരുന്നു. ആഗോള തലത്തില്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യക്ക് പത്താം സ്ഥാനത്താണ്. ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ പ്രധാന എതിരാളികള്‍ വൈബറും ലൈനും ഹൈകുമാണ്. ജാന്‍ കൗമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ ടാഗ് ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ മാസം അവസാനം വാട്‌സ്ആപ്പില്‍ പുതിയ അഞ്ച് ഫീച്ചറുകള്‍ കൂടി കമ്പനി ഉള്‍പ്പെടുത്തിയിരുന്നു. അണ്‍റീഡ് മാര്‍ക്കിംഗും കസ്റ്റം നോട്ടിഫിക്കേഷനും അടക്കമുള്ള ഫീച്ചറുകളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. കൂടാതെ വാട്‌സ്ആപ്പ് വെബ് കൂടുതല്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്ന തരത്തിലാക്കിയതും പ്രൊഫൈല്‍ ചിത്രം മാറ്റലും സ്റ്റാറ്റസ് അപ്‌ഡേറ്റും അടക്കം വാട്‌സ്ആപ്പ് വെബില്‍ കൊണ്ടുവന്നതും വാട്‌സ്ആപ്പിനെ കൂടുതല്‍ ജനകീയമാക്കി. ഇന്ന് ആളുകള്‍ പരസ്പരം ബന്ധപ്പെടാന്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് വാട്‌സ്ആപ്പിനെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News