കൊൽക്കത്ത: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ക്ലീൻ ഇന്ത്യ പദ്ധതിയിൽ പുതുമയൊന്നുമില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി നിർമൽ ബംഗാൾ എന്നപേരിൽ ബംഗാൾ നടപ്പിലാക്കുന്ന പദ്ധതിയാണിത്. നിർമൽ ബംഗാളിന്റെ മറ്റൊരു പേരാണ് സ്വച്ഛ് ഭാരതെന്നും പഴയ വീഞ്ഞ് പുതിയകുപ്പിയിലാക്കി അവതരിപ്പിക്കുകയാണ് കേന്ദ്രസർക്കാരെന്നും മമതാ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here