ശ്രീനഗർ: ഇസ്ലാം മതവിശ്വാസപ്രകാരം ജീവിക്കാൻ ആഹ്വാനം ചെയ്ത് തെക്കൻ കാശ്മീരിൽ പോസ്റ്ററുകൾ. പുൽവാമ ജില്ലയിലെ കെല്ലാർ മേഖലയിലാണ് ഹിസ്ബുൾ മുജാഹിദ്ദീന്റെ പേരിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
രാത്രി 8.30ന് ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്, ഫാഷൻ വസ്ത്രങ്ങൾ ധരിക്കരുത്, വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയക്കാർക്കും മയക്കുമരുന്ന് കച്ചവടക്കാർക്കും തന്നിഷ്ടക്കാർക്കുമെതിരെ കടുത്ത നടപടിയെടുക്കുമെന്നും പോസ്റ്ററിൽ മുന്നറിയിപ്പ് നൽകുന്നു.
നിരവധി ചെറുപ്പക്കാർ തന്നിഷ്ടവും ദുരാചാരവും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 10 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും പോസ്റ്ററിൽ പറയുന്നു. രാഷ്ട്രീയക്കാർരാജി വെച്ച് പ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പറയുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post