ഫേസ്ബുക്കിൽ അശ്ലീല കമന്റിട്ട് യുവാവിന് കൊടുത്ത മറുപടി ഉചിതമായത് തന്നെയാണെന്നാണ് കരുതുന്നതെന്ന് സുബി സുരേഷ്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കേണ്ടതെന്നും തന്റെ ആ പ്രതികരണം ഒട്ടം മോശമായി പോയെന്ന് കരുതുന്നില്ലെന്നും സുബി പറഞ്ഞു.
സ്വന്തം വീട്ടുകാരെ കുറിച്ച് നന്നായി ചിന്തിക്കുന്നവർ ഇങ്ങനെ കമൻറ് ചെയ്യുമോയെന്നും അമ്മയെയും സഹോദരിമാരെ പോലും ഒരുതവണപോലും ചിന്തിക്കാത്തവരാണ് ഇത്തരം കമൻറുകൾ എഴുതിപ്പിടിപ്പിക്കുന്നതെന്നും സുബി പറഞ്ഞു. അത്തരം കമന്റുകൾ കണ്ട് ആസ്വദിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. മറ്റുള്ളവർക്കൊരു ബുദ്ധിമുട്ട് ഉണ്ടാകുന്നത് കണ്ട് രസിക്കാനാണ് പലരും ഫേസ്ബുക്കിൽ കയറി ഇരിക്കുന്നതെന്നും സുബി അഭിപ്രായപ്പെടുന്നു.
സംഭവത്തിന് ശേഷം ഒരുപാട് സ്ത്രീകൾ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. നാളെ മറ്റാർക്കും ഇത് സംഭവിക്കാം. അവർക്കൊരു പ്രചോദമായി തീർന്നതിൽ സന്തോഷമുണ്ടെന്നും സുബി ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
സിനിമയോ പരിപാടിയോ കാണുമ്പോൾ ഇഷ്ടക്കുറവ് തോന്നാം. അപ്പോൾ വിമർശിക്കുകയെന്നത് കാണികളുടെ അവകാശമാണ്. എന്നാൽ അതിന് സ്ത്രീയെ പരസ്യമായി ഇത്തരത്തിൽ അപമാനിക്കുന്നത് വേദനാജനകമാണ്. സോഷ്യൽ മീഡിയ ഇന്ന് വൈരാഗ്യം കാണിക്കുന്ന ഒരു മീഡിയ ആയി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നിയമസംവിധാനം കൊണ്ടുവരണമെന്നും സുബി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സുബി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് പ്രസാദ് എന്ന വ്യക്തി അശ്ലീലചുവയുള്ള കമന്റ് ഇട്ടത്. ഉടൻ തന്നെ അതേ നാണയത്തിൽ സുബി മറുപടി നൽകുകയും ചെയ്തിരുന്നു. അതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഫേസ്ബുക്കിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സുബി കമന്റ് പിൻവലിക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here