ബംഗളൂരു: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത യുവ മോഡൽ മരിക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ച് സന്ദർശനം നടത്തിയത് 89 വെബ്‌സൈറ്റുകൾ. ബംഗളൂരുവിൽ പ്രശസ്ത മോഡലും കൺസൾട്ടന്റുമായ ഇഷാ ഹാൻഡയാണ് പദ്ധതി തയ്യാറാക്കി ആത്മഹത്യ ചെയ്തത്. രണ്ടു ദിവസമാണ് ആത്മഹത്യയെ കുറിച്ചുള്ള പദ്ധതികളുമായി ഇഷ നടന്നതെന്ന് പൊലീസ് പറഞ്ഞു.
ട്രെയിനിനു മുന്നിൽ ചാടുക, വിഷം കഴിക്കുക, തൂങ്ങിമരിക്കുക, ശ്വാസംമുട്ടി മരിക്കുക തുടങ്ങിയവയെല്ലാം ഇഷയുടെ മുൻപിലെത്തിയിരുന്നു. അവസാനം കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടുന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനും വിശദമായ തിരച്ചിൽ ഇഷ നടത്തി. സർജാപുർ റോഡ്, ഹരലുർ റോഡ് എന്നിവിടങ്ങളിലൂടെ ടാക്‌സിയിൽ സഞ്ചരിച്ചു. ഒടുവിൽ ആത്മഹത്യക്ക് വേണ്ടി എച്ച്എസ്ആർ ലേഔട്ടിലെ ശോഭാ ക്ലാസിക് അപ്പാർട്ട്‌മെന്റ് തെരഞ്ഞെടുക്കുകയായിരുന്നു. ഓഗസ്റ്റ് 30നാണ് അപ്പാർട്ട്‌മെന്റിന്റെ 13-ാം നിലയിൽ നിന്ന് താഴേക്കു ചാടി ഇഷ ജീവനൊടുക്കിയത്. ഇഷയുടെ ബാഗിൽ നിന്ന് 250 ഗ്രാം കഞ്ചാവും ചില ഗുളികകളും കുരുക്കിട്ട ഒരു കയറും പൊലീസ് കണ്ടെത്തിയിരുന്നു.
ജീവനൊടുക്കാനുള്ള കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. മഹാരാഷ്ട്ര സ്വദേശിനിയും അവിവാഹിതയുമായ ഇഷ ഒരു ബിസിനസ് സ്ഥാപനത്തിന്റെ മേധാവിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് അയാൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post