ഒമാനിൽ പ്രവാസികൾക്ക് ഇനി മുതൽ ഇരുചക്രവാഹന ലൈസൻസ് നൽകില്ല

മസ്‌കറ്റ്: ഒമാനിൽ പ്രവാസികൾക്ക് ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകുന്നത് നിർത്തിവെച്ചു. നിലവിലെ ലൈസൻസ് പുതുക്കാൻ സാധിക്കുമെങ്കിലും പുതിയ ലൈസൻസുകൾ ലഭിക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഗിയറുള്ള ബൈക്കുകൾ ഓടിക്കാൻ പ്രവാസികൾക്ക് ലൈസൻസ് നൽകുന്നത് ജൂലൈ മുതൽ നിർത്തിവെച്ചതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ലൈസൻസിനായി നൽകുന്ന പുതിയ അപേക്ഷകൾ പൊലീസ് തള്ളുകയാണ്. ഗൾഫ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബൈക്കുകൾ നിയന്ത്രിക്കുന്ന നടപടികളുടെ ഭാഗമായാണ് പ്രവാസികൾക്ക് ബൈക്ക് ലൈസൻസ് നൽകുന്നത് റോയൽ ഒമാൻ പൊലീസ് നിർത്തിവെച്ചത്.

ഗിയറില്ലാത്ത സി.സി കുറഞ്ഞ ഇരുചക്ര വാഹനങ്ങളുടെ ലൈസൻസ് നൽകുന്നതിന് തടസമില്ലെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, ഇത്തരം വാഹനങ്ങൾ പ്രധാന റോഡുകളിൽ ഓടിക്കാൻ കഴിയില്ല. ഇടറോഡുകളിൽ മാത്രമേ ഇവ ഓടിക്കാൻ കഴിയുകയുള്ളൂവെന്ന് പ്രവാസികൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News