ദില്ലി: വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് നിർണ്ണായക പ്രഖ്യാപനമുണ്ടായേക്കും. പദ്ധതിയിൽ കേന്ദ്ര സർക്കാർ കരട് രൂപം തയ്യാറാക്കിയതായി സൂചനയുണ്ട്. വൈകുന്നേരം മൂന്നുമണിയോടെ കേന്ദ്രമന്ത്രി മനോഹർ പരീക്കറായിരിക്കും പദ്ധതി പ്രഖ്യാപിക്കുക.
വിമുക്ത ഭടന്മാർ ഉന്നയിച്ച രണ്ട് പ്രധാന കാര്യങ്ങൾ സർക്കാർ അംഗീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. എല്ലാ വർഷവും പെൻഷൻ പരിഷ്‌കരണം എന്ന സമരക്കാരുടെ ആവശ്യം ഒത്തുതീർപ്പാക്കി. മൂന്നു വർഷം കൂടുമ്പോൾ പെൻഷൻ പരിഷ്‌കരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി സൂചനയുണ്ട്. 2015 അടിസ്ഥാന വർഷമാക്കി 2014 ഏപ്രിൽ ഒന്ന് മുതൽ പദ്ധതി നടപ്പാക്കണമെന്നാണ് വിരമിച്ച സൈനികരുടെ ആവശ്യം. 2013 അടിസ്ഥാനമാക്കിയാണ് വിമുക്ത ഭടൻമാർക്കുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2014 ജൂലൈ മുതൽ മുൻകാല പ്രാബല്യമുണ്ടാവും.
പെൻഷൻ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന അവ്യക്തതകളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഏകാംഗ ജുഡീഷ്യൽ കമ്മീഷനെയും നിയമിക്കും. 24.25 ലക്ഷത്തിലധികമാണ് വിരമിച്ച സൈനികർ. 54,000 കോടിയാണ് നിലവിൽ പെൻഷനായി നൽകുന്നത്. വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി നടപ്പാക്കുന്നതോടെ ഇത് 75,000 കോടിയായി ഉയരും. സർവീസ് കാലയളവിന്റെയും റാങ്കിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ നൽകുക എന്നതാണ് പുതിയ പദ്ധതി.
Get real time update about this post categories directly on your device, subscribe now.
Discussion about this post