തൃശൂരിൽ വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടി; ആയിരം കിലോയിലധികമുണ്ടെന്ന് പൊലീസ്; രണ്ടു പേർ പിടിയിൽ

തൃശൂർ: തൃശൂർ പീച്ചിയിൽ വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. ലോറിയിൽ കടത്താൻ ശ്രമിക്കവേ പീച്ചി പൊലീസാണ് സ്‌ഫോടകവസ്തു പിടികൂടിയത്. ആയിരം കിലോയിലധികം തൂക്കം വരുന്ന ശേഖരമാണ് പിടികൂടിയതെന്ന് പീച്ചി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ സുരേഷ്, വിപിൻ എന്നിവരെ പൊലീസ് പിടികൂടി.

കോഴിമാലിന്യം കടത്തുന്ന ലോറിയിൽ മാലിന്യത്തിനിടയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. ലോറി പാലക്കാടുനിന്ന് തൃശൂർ ഭാഗത്തേക്ക് വരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here