യുഎസ് ഓപ്പണിൽ നിന്ന് നദാൽ പുറത്ത്

യുഎസ് ഓപ്പണിൽ ഒന്നാം സീഡുകളായ നൊവാക്ക് ദ്യോക്കോവിച്ച്, സെറീന വില്യംസ് എന്നിവർ നാലാം റൗണ്ടിൽ കടന്നു. ഇറ്റലിയുടെ ആന്ദ്രിയാസ് സെപ്പിയെയാണ് മൂന്നാം റൗണ്ടിൽ ദ്യോക്കോവിച്ച് തോൽപ്പിച്ചത്. സ്പാനിഷ് താരം ബാറ്റിസ്റ്റ അഗട്ടാണ് നാലാം റൗണ്ടിൽ ദ്യോക്കോവിച്ചിന്റെ എതിരാളി. ബെദനി സാൻഡ്‌സിനെ പരാജയപ്പെടുത്തി നാലാം റൗണ്ടിൽ കടന്ന സെറീന ഇനി മാഡിസൺ കീസിനെയാണ് നേരിടുക. വനിതാ സിംഗിൾസിൽ ബെലിൻഡാ ബെൻസിസിനെ തോൽപ്പിച്ച് വീനസ് വില്യംസും നാലാം റൗണ്ടിൽ പ്രവേശിച്ചു. 8ാം സീഡ് റാഫേൽ നഡാൽ പുറത്തായി. മൂന്നാം റൗണ്ടിൽ ഇറ്റലിയുടെ ഫാബിയോ ഫോജ്ിനിയാണ് നഡാലിനെ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് നദാലിന്റെ തോൽവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News