സമോവ ദ്വീപ്: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി ചന്ദ്ര ബഹാദുര്‍ ഡാംഗി അന്തരിച്ചു. നേപ്പാളിലെ സല്യാന്‍ സ്വദേശിയായ ഡാംഗി സമോവ ദ്വീപിലെ ഉല്ലാസ വാസത്തിനിടെയാണ് അന്തരിച്ചത്. യാത്രയ്ക്കിടെ 75കാരനായ ചന്ദ്ര ബഹാദുര്‍ ഡാംഗിയ്ക്ക് പെട്ടെന്ന് അസുഖം ബാധിച്ചു. ദക്ഷിണ പസിഫിക്കിലെ സമോവ ദ്വീപിലുള്ള ലിന്‍ഡന്‍ ബി ജോണ്‍സണ്‍ ട്രോപ്പിക്കല്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ഡാംഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തിക്കുള്ള ഗിന്നസ് റെക്കോഡിന് ഉടമയാണ് ചന്ദ്ര ബഹാദുര്‍ ഡാംഗി. മൂന്നു വര്‍ഷം മുന്‍പ് 72-ാം വയസിലായിരുന്നു ഡാംഗിയുടെ നേട്ടം. 21ഇഞ്ച് അഥവാ 54.6 സെന്റി മീറ്റര്‍ മാത്രമാണ് ഡാംഗിയുടെ ഉയരം. 15 കിലോഗ്രാം ആണ് ഇദ്ദേഹത്തിന്റെ ആകെ ശരീരഭാരം. നേപ്പാളിലെ അറിയപ്പെടുന്ന കര്‍ഷകനും കരകൗശല വിദഗ്ധനുമാണ് ഡാംഗി.
ലോക റെക്കോഡിന് ഇതുവരെ പരിഗണിക്കപ്പെട്ടവരില്‍ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തികൂടിയാണ് ഇദ്ദേഹം. ചന്ദ്ര ബഹാദുര്‍ ഡാംഗിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here