സ്മാര്‍ട്‌ഫോണ്‍ പ്രേമികളെ ഇതിലേ; മികച്ച സ്റ്റോറേജില്‍ 20,000 രൂപയില്‍ താഴെ വിലയുള്ള ഏഴ് സ്മാര്‍ട്‌ഫോണുകള്‍

സ്മാര്‍ട്‌ഫോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം ഫോണിന്റെ സ്‌റ്റോറേജും വിലയും തമ്മിലുള്ള അനുപാതമാണ്. എപ്പോഴും നല്ല സ്‌റ്റോറേജും കപ്പാസിറ്റിയുമുള്ള ഫോണ്‍ ലഭിക്കണമെങ്കില്‍ നല്ല വില കൊടുക്കണമെന്നതാണ് പ്രശ്‌നം. പേരും പ്രശസ്തിയുമാര്‍ജിച്ച കമ്പനി ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വില 30,000 വും 40,000 വും കടക്കും. എന്നാല്‍, ഇവിടെയിതാ ആരും അറിയാതെ പോകുന്ന ചില ഫോണുകള്‍. 3 ജിബി റാം കപ്പാസിറ്റിയില്‍, 20,000 രൂപയില്‍ താഴെ മാത്രം വിലവരുന്ന ഫോണുകള്‍. റാം ആണ് മിക്ക ഫോണുകളുടെയും പ്രശ്‌നം. നല്ല കോണ്‍ഫിഗറേഷന്‍ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 3 ജിബി റാം എങ്കിലും വേണം. അങ്ങനെയുള്ള ഏഴ് ഫോണുകളുടെ വിശേഷങ്ങളാണ് ചുവടെ.

ഷവോമി എംഐ 4

ഷവോമിയുടെ മുന്‍നിര ഫോണാണ് എംഐ 4. ഷവോമിയുടെ ഏറ്റവുമധികം വില്‍പനയുള്ള ഫോണും ഇപ്പോള്‍ എംഐ 4 ആണ്. എംഐ 4ന്റെ 16 ജിബി വേരിയന്റിന് വെറും 14,999 രൂപയാണ് വില. 64ജിബി വേരിയന്റിന് 17,999 രൂപയും. 5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍, 2.5 ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ക്വാഡ്‌കോര്‍ പ്രോസസര്‍, 3 ജിബി റാം, എംഐയുഐ 6 വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4 ഒഎസ് എന്നിവയാണ് എംഐ 4 ന്റെ പ്രത്യേകതകള്‍.

വണ്‍ പ്ലസ് വണ്‍ 16ജിബി


3 ജിബി റാം സഹിതം വരുന്ന വണ്‍ പ്ലസ് വണ്‍ 16 ജിബി വേരിയന്റ് ഒറ്റ കളറില്‍ മാത്രമാണ് ലഭിക്കുന്നത്. 2.5 ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 5.5 ഇഞ്ച് ഡിസ്‌പ്ലേ, 13 മെഗാപിക്‌സല്‍ ക്യാമറ, സോണി ഇമേജ് സെന്‍സര്‍, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 4 ജി സപ്പോര്‍ട്ട് എന്നിവയാണ് വണ്‍ പ്ലസ് വണ്ണിന്റെ സവിശേഷതകള്‍. വില 18,998 രൂപ.

അസുസ് സെന്‍ഫോണ്‍ ടു ലേസര്‍


സെന്‍ഫോണ്‍ ടു ലേസര്‍ 3 ജിബി റാം വേരിയന്റിന് 13,999 രൂപയാണ് വില. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ് ഒഎസ്, 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ എന്നിവയാണ് സെന്‍ഫോണ്‍ ലേസറിന്റെ സവിശേഷതകള്‍.

അസുസ് സെന്‍ഫോണ്‍ സെല്‍ഫി


സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട് ഇറക്കിയ ഡ്യുവല്‍ സിം ഫോണാണ് അസുസിന്റെ സെന്‍ഫോണ്‍ സെല്‍ഫി. 17,999 രൂപയാണ് ഫോണിന്റെ വില. 5.0 ലോലിപോപ് ആന്‍ഡ്രോയ്ഡ്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍, 3 ജിബി റാം, 5.5 ഇഞ്ച് ഡിസ്‌പ്ലേ, മുന്നിലും പിന്നിലും 13 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

ഹൊവായ് ഹോണര്‍ 6

ഹൊവായ് ഹോണര്‍ 6 ഒരു മധ്യനിരഫോണാണ്. ഫ് ളിപ്കാര്‍ട്ടില്‍ വില 16,999 രൂപ. 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ഹൊവായ് കിരിന്‍ 920 ഒക്ടാകോര്‍ പ്രോസസര്‍, 3 ജിബി റാം എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

ജിയോണി എലൈഫ് ഇ7


32 ജിബി സ്റ്റോറേജും 3 ജിബി റാമുമായി എത്തുന്ന ജിയോണി എലൈഫ് ഇ 7 ന് ഓണ്‍ലൈനില്‍ 17,500 രൂപയാണ് വില. 2.2 ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രോസസര്‍, 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 4.2.2 ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഒഎസ് എന്നിവയാണ് ജിയോണിയുടെ സവിശേഷതകള്‍.

ഐബെറി ഓക്‌സസ് പ്രൈം പി 800


ഹോങ്കോംഗ് ആസ്ഥാനമായ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡാണ് ഐബെറി ഓക്‌സസ് പ്രൈം. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സഹിതമാണ് ഐബെറി ഓക്‌സസ് പ്രൈം പി 800 ഇന്ത്യയിലെത്തിയത്. 3 ജിബി റാമുള്ള ഫോണിന് ഇന്ത്യന്‍ വിപണിയില്‍ 14,999 രൂപ മാത്രമാണ് വില. ഗൊറില്ല ഗ്ലാസുള്ള 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ് ഒഎസ്, 64 ബിറ്റ് ഒക്ടാകോര്‍ മീഡിയാടെക് ചിപ്‌സെറ്റ്, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഫോണിന്റെ സവിശേഷതകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News