കായലിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കണ്ടലുകള്‍ക്കിടയില്‍; അഷ്ടമുടിക്കായല്‍ കണ്ടല്‍ക്കാട് പ്ലാസ്റ്റിക് കൂമ്പാരം

കൊല്ലം: അഷ്ടമുടിക്കായലിന് ഇരുവശവും മത്സ്യങ്ങള്‍ക്കും കണ്ടല്‍കാടുകള്‍ക്കും ഭീക്ഷണിയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയാക്കുന്നവര്‍ അവ തീരത്തെ കണ്ടല്‍ കാടുകള്‍ക്കുള്ളില്‍ നിക്ഷേപിക്കുന്നതാണ് കാരണം..

ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച അഷ്ടമുടിക്കായലിന്റെ ഇരുവശങ്ങളിലും ഇപ്പോള്‍ മാലിന്യം നിറഞ്ഞുകിടക്കുകയാണ്. തീരങ്ങളിലെ കണ്ടല്‍ക്കാടുകള്‍ മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുന്നുകൂടികിടക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കായല്‍ വൃത്തിയാക്കാന്‍ ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. കായലില്‍നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ ജോലിക്കാര്‍ തന്നെ കണ്ടല്‍ കാടുകള്‍ക്കുള്ളില്‍ നിക്ഷേപിക്കുന്നുവെന്ന് സ്വകാര്യ ടൂറിസ്റ്റ് ബോട്ട് ഓപ്പറേറ്റര്‍മാര്‍ ആരോപിക്കുന്നു.

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കണ്ടല്‍ കാടുകളെ നശിപ്പിക്കുന്നതിന് പുറമെ കായലിലെ മത്സ്യങളുടെ ആവാസ വ്യവസ്ഥയ്ക്കും വലിയ ഭീക്ഷണിയാണ് ഉയര്‍ത്തുന്നത്. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളെ നിരുത്സാഹപ്പെടുത്തുന്നുവെന്ന് സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും പറയുന്നുണ്ടെങ്കിലും, ഫലപ്രദമായി നടപ്പാക്കുന്നില്ല, കൊല്ലം ജില്ലയിലെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളിലെയും കവറുകള്‍ ഏറ്റുവാങ്ങാന്‍ അഷ്ടമുടി കായല്‍ ഇനിയും ബാക്കി , അഷ്്ടമുടി കായലിന്റെ സംരക്ഷണത്തിനായി നടപ്പാക്കിയ എല്ലാ പദ്ധതികളും വെറുതെയായിരുന്നു എന്നതാണ് ഈ കാഴ്ചകള്‍ തെളിയിക്കുന്നത്. ഒരു പരിധിവരെ ജില്ലാ പഞ്ചായത്തും പുകസയും കായല്‍ വൃത്തിയാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ജില്ലാ ഭരണകൂടം നിഷ്‌ക്രിയമാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News