സിപിഐഎമ്മുകാര്‍ക്കുനേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടി; കണ്ണൂരിലും അക്രമം

കണ്ണൂര്‍/ആലപ്പുഴ: സംസ്ഥാനത്തു വീണ്ടും സിപിഐഎമ്മുകാര്‍ക്കു നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം. ആലപ്പുഴ ചാരുമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഗുരുരമായി വെട്ടിപ്പരുക്കേല്‍പിച്ചു. മറ്റൊരു പ്രവര്‍ത്തകന്റെ കാര്‍ തീവച്ചു നശിപ്പിച്ചു. കണ്ണൂരിലും വീണ്ടും അക്രമമുണ്ടായി.
ചാരുമ്മൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സജിയെയാണ് വെട്ടിയത്. വെട്ടേറ്റ സജിയുടെ നില ഗുരുതരമാണ്. ഡിവൈഎഫ്‌ഐ നേതാവായ വിനോദിന്റെ കാറാണ് കത്തിച്ചത്. കാര്‍ പൂര്‍ണമായി അഗ്നിക്കിരയായി. വീടിന് തീയിടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

കണ്ണൂരില്‍ നങ്ങാരത്തു പീടികയിലാണ് ഇന്നു പുലര്‍ച്ചെ ആക്രമണമുണ്ടായത്. സിപിഐഎമ്മിന്റെ കൊടിമരവും സ്തൂപവുമാണ് തകര്‍ത്തത്. കഴിഞ്ഞദിവസങ്ങളില്‍ തുടരുന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ആക്രമണവും. നങ്ങാരത്തുപീടികയിലെ ശ്രീമുദ്ര കലാസാംസ്‌കാരിക കേന്ദ്രത്തിന് മുന്നിലെ ശ്രീനാരായണ ഗുരു പ്രതിമയും തകര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel