വള്ളീം പുള്ളീം തെറ്റിയ നായികയുടെ കണ്ണുകള്‍ ഒപ്പിയെടുത്തത് ആരെന്ന് അറിയുക; ശ്യാമിലിയുടെ ആദ്യ ഫോട്ടോ ഷൂട്ട് തല അജിത്തിന്റെ വക

കണ്ണു നോക്കി മലയാളി കണ്ടെത്തിയ നായിക ശ്യാമിലിയുടെ ചിത്രമെടുത്തത് സാക്ഷാല്‍ തല അജിത്ത് തന്നെ. ഫോട്ടോഗ്രഫി കമ്പക്കാരനായ അജിത്ത് എടുത്ത ചിത്രമാണ് റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ നായിക ആരാണെന്നു കണ്ടെത്താമോ എന്നു ചോദിച്ച് അജു വര്‍ഗീസ് പോസ്റ്റ് ചെയ്തത്.

ചെന്നൈയില്‍ വച്ചായിരുന്നു ഫോട്ടോ ഷൂട്ട്. ഈ ചിത്രം വള്ളീം തെറ്റി പുള്ളീം തെറ്റിയുടെ പോസ്റ്ററിന് ഉപയോഗിക്കുകയായിരുന്നു. ഫോട്ടോ ഷൂട്ടിലെ മറ്റു ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശ്യാമിലിയുടെ സഹോദരി ശാലിനിയുടെ ഭര്‍ത്താവ് കൂടിയാണ് അജിത്ത്. നേരത്തേ മിലാന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ശ്രുതി ഹാസന്റെ ഫോട്ടോഷൂട്ടും അജിത് നടത്തിയിരുന്നു.

അജിത്താണ് ചിത്രമെടുത്തതെന്ന് ശ്യാമിലിതന്നെയാണ് വ്യക്തമാക്കിയത്. അടുത്തമാസം ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News