ചെന്നൈ മെയിലില്‍ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിന് മര്‍ദനം

കോട്ടയം: ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ചെന്നൈയില്‍നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന മെയില്‍ എക്‌സ്പ്രസിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ റെമീസിനെ റെയില്‍വേ പൊലീസ് പിടികൂടി.

രാവിലെ ഏഴരയോടെയാണ് സംഭവം. ട്രെയിന്‍ കോട്ടയമെത്തിയപ്പോഴാണ് യുവതി പൊലീസില്‍ സംഭവം അറിയിച്ചത്. തുടര്‍ന്ന് മറ്റുയാത്രക്കാരും പൊലിസും ചേര്‍ന്ന് റെമീസിനെ പിടികൂടി. പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിനെ റെമീസ് മര്‍ദിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here