ചര്‍ച്ചകളിലെ സൂപ്പര്‍ താരങ്ങള്‍ ജോണ്‍ബ്രിട്ടാസും അര്‍ണാബും ഒരേവേദിയില്‍ ഒന്നിച്ചു; വാക് വൈഭവത്തില്‍ നിറഞ്ഞ അന്താരാഷ്ട്ര അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ രജതജൂബിലി

കൊച്ചി: കൊച്ചി ആതിഥ്യമരുളിയ അന്താരാഷ്ട്ര അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ രജതജൂബിലി ആഘോഷ വേദി വേറിട്ടൊരു സംവാദത്തിന് സാക്ഷ്യം വഹിച്ചു. മലയാള മാധ്യമരംഗത്തെ പ്രതിഭ ജോണ്‍ ബ്രിട്ടാസും ഇന്ത്യന്‍ മാധ്യമരംഗത്തെ അതികായന്‍ അര്‍ണാബ് ഗോസ്വാമിയും ഒന്നിച്ചതായിരുന്നു ആ വേദി. മൂന്ന് ദിവസങ്ങളിലായി നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന സെഗ്മെന്റിലായിരുന്നു മാധ്യമരംഗത്തെ കുലപതികള്‍ വേദി പങ്കിട്ടത്.

ഇന്ത്യയിലെയും ലോകത്തെതന്നെയും മാധ്യമ – പരസ്യ മേഖലകളിലെ അതികായന്മാരുടെ സാന്നിധ്യം ഉറപ്പു വരുത്തിയ അപൂര്‍വ്വ വേദിയിലായിരുന്നു ഇരു മാധ്യമപ്രതിഭകളും കണ്ടുമുട്ടിയത്. ഇരുവരും തമ്മിലുള്ള ആത്മബന്ധവും സൗഹൃദവും പ്രകടമാക്കുന്നതായിരുന്നു സംവാദ വേദി.

മാധ്യമ കുലപതികളുടെ വാക് വൈഭവം കൊണ്ടും പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടും, സാവധാനം തുടങ്ങിയ സംവാദം, പിന്നീട് കത്തികയറി. അതുകൊണ്ട്തന്നെ സച്ചിനും ഷാരൂഖ് ഖാനും വന്നുപോയ വേദിയില്‍ മാധ്യമ രംഗത്തെ താരങ്ങളും കൈയ്യടി നേടി.

സദസ്സിലും വേദിയിലുമായി ലോകത്തിലെ പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ മലയാളിയുടെ സ്വന്തം ചാനലായ കൈരളിയുടെ പേര് പലകുറി പരാമര്‍ശിക്കപ്പെട്ടു. അങ്ങിനെ കേരളത്തിനും, വിശേഷിച്ച് കൊച്ചിയ്ക്കും മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ചാണ മൂന്ന് ദിവസങ്ങളിലായി നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന് തിരശ്ശീല വീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News