ബാര്‍കോഴക്കേസിലെ അഭിഭാഷകന്‍ വി വി അഗസ്റ്റിനെ വിജിലന്‍സ് മാറ്റി; നടപടി കോടതി വിമര്‍ശനത്തെത്തുടര്‍ന്ന്; വിജിലന്‍സ് പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ഹാജരാകും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അഭിഭാഷകനും നിയമോപദേശകനുമായ വി വി അഗസ്റ്റിനെ നീക്കി. വിജിലന്‍സ് പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ വി ശശീന്ദ്രന്‍ പകരം ഹാജരാകും. ബാര്‍ കോഴക്കേസില്‍ പുറത്തുനിന്നു നിയമോപദേശം തേടിയ നടപടിയെ കോടതി വിമര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ കേസ് വേണ്ടെന്ന് പറഞ്ഞത് അഗസ്റ്റിനായിരുന്നു. ബാര്‍ ഉടമകള്‍ക്കായി സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകുന്ന സാഹചര്യത്തില്‍ കുറച്ചുകൂടി മുതിര്‍ന്ന അഭിഭാഷകനെ കേസില്‍ ഉള്‍പ്പെടുത്താനാണ് അഗസ്റ്റിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ നിലപാട്.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെതിരെ കോടതി: എന്തിനാണ് സ്വകാര്യ അഭിഭാഷകനില്‍നിന്ന് നിയമോപദേശം തേടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News