കോണ്‍ഗ്രസ് കൈയൂക്ക് തൊടുപുഴയില്‍ തീര്‍ന്നില്ല; നെയ്യാറ്റിന്‍കര എസ്‌ഐയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മര്‍ദിച്ചു

തിരുവനന്തപുരം: തൊടുപുഴയില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ കൈയൂക്ക് കാട്ടിയത് നെയ്യാറ്റിന്‍കരയിലും തുടര്‍ന്നു. ഒരു കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എസ്‌ഐ യെ മര്‍ദിച്ചത്. കസ്റ്റഡിയിലെടുത്ത ശേഷമാണ് ഇയാള്‍ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് അറിഞ്ഞത്. പ്രശ്‌നം വിവാദമായതോടെ ഒത്തു തീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെടുകയാണ്.

കഴിഞ്ഞദിവസം തൊടുപുഴയില്‍ കെ എസ് യു പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് തലസ്ഥാന ജില്ലയില്‍നിന്നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News