തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സിപിഐഎം ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചിട്ടില്ല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തമാസം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കണം. അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിച്ച എല്ലാ പഞ്ചായത്തുകളുടേയും ഭരണം ഏറ്റെടുക്കാനാണ് യുഡിഎഫ് നീക്കം. ഇതിനായി അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ പാനല്‍ യുഡിഎഫ് തയ്യാറാക്കി കഴിഞ്ഞു. നവംബറിലേക്ക് തെരഞ്ഞെടുപ്പ് നീട്ടിയാല്‍ ശബരിമല തീര്‍ത്ഥാടകരെ ബാധിക്കും. പലര്‍ക്കും വോട്ട് ചെയ്യാനാവാത്ത സാഹചര്യമുണ്ടാകും. സിപിഐഎം നിലപാട് നാളത്തെ സര്‍വകക്ഷി യോഗത്തെ അറിയിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സിപിഐഎം ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഓണാഘോഷത്തിന്റെ സമാപനമാണ് ബാലസംഘം സംഘടിപ്പിച്ചത്. ശ്രീകൃഷ്ണനെ ബിജെപി നേതാവാക്കാനാണ് ആര്‍എസ്എസ് ശ്രമം. ഹിന്ദുമതത്തിന്റെ അടയാളങ്ങള്‍ ആര്‍എസ്എസിന്റെ അടയാളമല്ല. ആര്‍എസ്എസ് നേതാക്കള്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയാണ്. ഭരണകക്ഷിക്കാരും ആര്‍എസ്എസുകാരും നിയമം കയ്യില്‍ എടുക്കുകയാണ്. കോണ്‍ഗ്രസ്സുകാരുടെ ജീവന് പോലും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here