കോഴിക്കോട്: ബുക്ക്‌ബെറി ഇന്ത്യയുടെ ഈ വര്‍ഷത്തെ സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒഎം അബൂബക്കറിന്. ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച ‘മരണപുസ്തകം’ എന്ന നോവലിനാണ് പുരസ്‌കാരം നേടിക്കൊടുത്തത്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബറില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ഇന്ത്യന്‍ നോവലുകളില്‍ ആദ്യമായാണ് മരണം മുഴുനീള പ്രമേയമായ ഒരു സൃഷ്ടിയുണ്ടാവുന്നത്. മരണപുസ്തകം നല്‍കുന്നത് വേറിട്ട വായനാനുഭവമാണെന്നും ജൂറി വിലയിരുത്തി. ആടുജീവിതത്തിന് ശേഷം പ്രവാസലോകത്ത് നിന്നുള്ള ശക്തമായ രചനയാണ് മരണപുസ്തകം.
കണ്ണൂര്‍ ജില്ലയിലെ പുറത്തീല്‍ സ്വദേശിയായ ഒഎം അബൂബക്കറിന് നേരത്തെ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, സ്‌നേഹകല പുരസ്‌കാരം, അക്ഷരതൂലിക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ചന്ദ്രിക ദിനപത്രത്തിലൂടെ മാധ്യമപ്രവര്‍ത്തന രംഗത്തെത്തിയ ഒഎം അബൂബക്കര്‍ മലയാള മനോരമ, ഗള്‍ഫ് മലയാളം, ഏഷ്യാനെറ്റ് ഗള്‍ഫ് എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സൗദി അറേബ്യയില്‍ ഷെയ്ഖ് സഊദ് ബിന്‍ മുസാ ഇദ്ബിന്‍ അബ്ദുള്‍ അസീസ് രാജാവിന്റെ അണ്ടര്‍ സെക്രട്ടറിയാണ് ഒഎം അബൂബക്കര്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here