വരന്‍ ഡോക്ടറാണ്; നടി ശരണ്യ മോഹന്‍ വിവാഹിതതായി

തെന്നിന്ത്യന്‍ ചലച്ചിത്ര നടി ശരണ്യ മോഹന്‍ വിവാഹിതയായി. തിരുവനന്തപരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് വരന്‍. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ബാല താരമായി വെള്ളിത്തിരയില്‍ എത്തിയ ശരണ്യ മോഹന്‍ പിന്നീട് തെന്നിന്ത്യന്‍ നായിക പദവിയിലേക്ക് ഉയര്‍ന്നു. തമിഴ് നടന്‍ വിജയ് അഭിനയിച്ച വേലായുധം, യാരടി നീ മോഹിനി, തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ മികച്ച റോളുകള്‍ ശരണ്യ കൈകാര്യം ചെയ്തിട്ടുണ്ട്. നൃത്താധ്യാപിക കൂടിയാണ് ശരണ്യ. വിവാഹ ചടങ്ങില്‍ നടി കെപിഎസി ലളിത, സംവിധായകന്‍ ഫാസില്‍, ജി. സുധാകരന്‍ എംഎല്‍എ എന്നീ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍  വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News