സുന്ദരികളായ സ്ത്രീകളെ ഭയം, മൊബൈല്‍ ഇല്ലാതെ ഇരിക്കാന്‍ ഭയം, ലൈംഗിക സ്വപ്‌നങ്ങളോട് ഭയം; നിങ്ങള്‍ക്കുണ്ടോ ഇത്തരം പ്രശ്‌നങ്ങള്‍..?

പലര്‍ക്കും ഉള്ള പ്രശ്‌നമാണ്. സ്വന്തം മൊബൈല്‍ ഫോണ്‍ തൊട്ടടുത്തില്ലാതെ ഇരിക്കാന്‍ പറ്റില്ലെന്നത്. രണ്ടു മിനിറ്റ് പോലും മൊബൈല്‍ ഫോണ്‍ കൂടെ ഇല്ലാതെ ഇരിക്കുക എന്നത് ലോകം അവസാനിച്ചതിന് തുല്യമാണ് ഇത്തരക്കാര്‍ക്ക്. ഫോണുള്ള ആര്‍ക്കും നോമോഫോബിയ എന്ന ഈ രോഗം ഉണ്ടെന്നാണ് ലോവ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ മറ്റേതൊക്കെ ഭയങ്ങളുണ്ട്. രസകരമായ ചില ഫോബിയകളുടെ വിവരങ്ങള്‍ അറിയാം.

വീനസ്ട്രാഫോബിയ

സുന്ദരികളായ സ്ത്രീകളോടുള്ള ഭയത്തെയാണ് വീനസ്ട്രാഫോബിയ എന്ന് പറയുന്നത്. ആത്മവിശ്വാസക്കുറവുള്ളവരിലാണ് ഇത്തരം ഭയം കണ്ടുവരുന്നത്. സുന്ദരികളായ സ്ത്രീകളോട് സംസാരിക്കാന്‍ വിഷമം ആണ് ഇത്തരക്കാരുടെ ലക്ഷണം. എന്നാല്‍, കാണാന്‍ ചന്തമുള്ള സ്ത്രീകളോട് മാത്രമാണ് ഈ പ്രശ്‌നം എന്നതും ശ്രദ്ധേയമാണ്.

ഒനീറോഗ്മോഫോബിയ

ലൈംഗികതയും ദുശ്ചേഷ്ടകളും സ്വപ്‌നം കാണുന്നതിനോടുള്ള ഭയമാണ് ഇത്തരക്കാരുടെ പ്രശ്‌നം. ഇതൊരു പൊതുസ്വഭാവമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നനവുള്ള സ്വപ്‌നങ്ങള്‍ കാണുന്നതിനെ ഇവര്‍ ഭയപ്പെടുന്നു. ലൈംഗികത സ്വപ്‌നം കാണുകയും സ്വപ്‌നസ്ഖലനമുണ്ടായി നനഞ്ഞ വസ്ത്രങ്ങളോടെ എഴുന്നേല്‍ക്കുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ പ്രധാന പ്രശ്‌നം. തങ്ങളുടെ ഉള്ളിലെ ലൈംഗിക ആഗ്രഹങ്ങള്‍ സ്വപ്‌നത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതാണ് ഒനീറോഗ്മോഫോബിയക്കാരുടെ പ്രശ്‌നം.

പാപിറോഫോബിയ

പേപ്പറുകളോടുള്ള ഭയമാണ് പാപിറോഫോബിയ എന്ന പേരില്‍ അറിയപ്പെടുന്നത്. അപ്രതീക്ഷിതമായി ഒരാള്‍ പേപ്പര്‍ ചുരുട്ടി എറിഞ്ഞാല്‍ പോലും ഹൃദയാഘാതം വരെ ഉണ്ടാവാം ഇത്തരക്കാര്‍ക്ക്. പേപ്പറിനോട് വല്ലാത്ത ഇറിറ്റേഷന്‍ ആയിരിക്കും ഇത്തരക്കാര്‍ക്ക്. ഇത്തരക്കാര്‍ കാലിയായ ഒരു പേപ്പര്‍ കഷണം കണ്ടാല്‍ പോലും വൈകാരികമായി പ്രതികരിക്കും. പേപ്പര്‍ ചുരുട്ടി എറിയുന്നതും പേപ്പര്‍ ചുരുട്ടുന്ന ശബ്ദം പോലും ഇത്തരക്കാരെ അലോസരാക്കും. ആരെങ്കിലും പേപ്പറില്‍ എന്തെങ്കിലും എഴുതുന്ന ശബ്ദം പോലും ഇത്തരക്കാരെ ഭയചകിതരാക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here