മുഴുക്കുടിയനായാല്‍ കുറ്റം നിങ്ങളുടേതല്ല; പിന്നില്‍ ഒരുകൂട്ടം ന്യൂറോണുകള്‍

നിങ്ങള്‍ അമിതമായി മദ്യപിക്കുന്നയാളാണോ. വീട്ടുകാര്‍ നിങ്ങളെ കുറ്റപ്പെടുത്താറുണ്ടോ. എങ്കില്‍ ആശ്വസിക്കാന്‍ വകയുണ്ട്. നിങ്ങളിലെ മുഴുക്കുടിയുടെ കാരണം കണ്ടത്തിയിരിക്കുന്നു. ശരീരത്തിലെ ഒരു കൂട്ടം ന്യൂറോണുകളാണ് വില്ലന്‍മാര്‍. സ്ഥിരം മദ്യപരില്‍ നടത്തിയ പഠനത്തിലാണ് അല്‍പം മദ്യത്തില്‍ നിന്നും മുഴുക്കുടിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന വില്ലന്‍മാരെ കണ്ടെത്തിയത്.

ടെക്‌സാസിലെ എ ആന്‍ഡ് എം ഹെല്‍ത്ത് സയന്‍സ് സെന്റര്‍ കോളജ് ഓഫ് മെഡിസിന്‍ ആണ് പഠനം നടത്തിയത്. തലച്ചോറിലെ ഡോര്‍സോമെഡിയം സ്ട്രയാറ്റം ഭാഗത്തെ ഒരു കൂട്ടം ന്യൂറോണുകളാണ് യഥാര്‍ത്ഥ പ്രശ്‌നക്കാര്‍. ഇവരാണ് മദ്യപാന ശീലമുള്ളവരെ വീണ്ടും വീണ്ടും മദ്യപിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് പഠന റിപ്പോര്‍ട്ട്.

മദ്യം തലച്ചോറിലെ സ്ട്രയാറ്റത്തിന്റെ രൂപത്തില്‍ ചില മാറ്റങ്ങള്‍ വരുത്തും. ഇത് ബാധിക്കുന്നതാകട്ടെ പ്രധാന സെല്ലുകളായ മീഡിയം സ്‌പൈനി ന്യൂറോണ്‍സിനെയും. ഈ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ന്യൂറോട്രാന്‍സ്മിറ്റര്‍ ഡോപമൈന്‍ എന്ന ഭാഗം പ്രവര്‍ത്തന നിരതമാകും. തലച്ചോറിലെ ഈ ഭാഗമാണ് നിങ്ങളെ അതിവേഗം മദ്യത്തിന് അടിമകളാക്കുന്നത്.

മദ്യത്തോട് അഭിനിവേശം തോന്നാന്‍ ഡി വണ്‍ എന്ന റിസപ്റ്റര്‍ പ്രവര്‍ത്തിക്കും. ചൂട്, വെളിച്ചം തുടങ്ങിയവ പോലുള്ളവയെ തിരിച്ചറിഞ്ഞ് ഇന്ദ്രിയ സമാനമായ നിര്‍ദ്ദേശം നല്‍കുന്നതും ഇത്തരത്തിലുള്ള റിസപ്റ്ററുകളാണ്. തലച്ചോറില്‍ ഇതുപോലെ കോടിക്കണക്കിന് റിസപ്റ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം മദ്യത്തോട് കൂടുതല്‍ താല്‍പര്യം തോന്നാനും ഇടയാക്കും. വളരെ ചെറിയൊരു ഉത്തേജനം പോലും ഡി വണ്‍ ന്യൂറോണുകളെ പ്രവര്‍ത്തന നിരതരാക്കും.

ഒരു ദിവസം മദ്യപിച്ചാല്‍ അത് ഉത്തേജിപ്പിക്കുന്നത് ഇത്തരം ന്യൂറോണുകളെയാണ്. മദ്യത്തോടുള്ള തുടര്‍ താല്‍പര്യത്തെയും ന്യൂറോണുകള്‍ സ്വാഭാവികമായും ഉത്തേജിപ്പിക്കും. മദ്യപാനത്തിന് അടിമയാവുന്നതിന് മറ്റ് കാരണം തേടി അലയേണ്ടതില്ലെന്ന് ചുരുക്കം.

എ ആന്‍ഡ് എം ഹെല്‍ത്ത് സയന്‍സ് സെന്റര്‍ കോളജ് ഓഫ് മെഡിസിനിലെ വിദഗ്ധനായ ജുന്‍ വാങിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. സ്ഥിരം മദ്യപാനം ഒരു രോഗാവസ്ഥയാണ്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണത്തെപ്പറ്റി ആരോഗ്യ രംഗത്തിന് കൃത്യമായ അറിവുണ്ടായിരുന്നില്ല. ഈ പഠനം മുഴുക്കുടിയന്മാരെ മദ്യപാനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായകരമാകുമെന്നും ജുന്‍ വാങ് പറയുന്നു. ന്യൂറോ സയന്‍സ് ജേര്‍ണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News